സ്ത്രീകളിൽ വർദ്ധിച്ചുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മെലാസ്മ അഥവാ കരിമംഗല്യം. പുരുഷന്മാരിലും കണ്ടുവരുന്നുവെങ്കിലും സാധാരണയായി ഇത് കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ഈ പിഗ്മെന്റേഷനുള്ള പ്രധാന കാരണം ഹോർമോൺ പ്രശ്നങ്ങളാണ്. നെറ്റിയുടെ വശത്തും മൂക്കിൻറെ ഇരുവശത്തുമായാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മെലാനിൻ എന്ന ഘടകം കോശങ്ങളിൽ അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണമായി മാറുന്നത്.
മുഖത്ത് ഇരുണ്ട നിറത്തിലുള്ള കുത്തുകൾ ആയി ഇത് പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും ഇതുമൂലം ഉണ്ടാവുകയില്ല. നമ്മുടെ ശരീരത്തിലെ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ കരിമംഗല്യത്തിന് കാരണമാകുന്നതാണ്. തൈറോയ്ഡ് പോലുള്ള രോഗങ്ങളും, ആർത്തവവിരാമ സമയത്തെ ഹോർമോൺ വ്യതിയാനങ്ങളും ഇതിന് കാരണമായി മാറുന്നു. ചില സ്ത്രീകളിൽ ഇത് ഗർഭകാലത്തും പ്രസവ ശേഷവും കൂടുതലായി ഉണ്ടാവുന്നു.
മാസമുറ കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ കാലക്രമേണ മാറുന്നു. പുറത്തു പോകുമ്പോൾ സൺസ്ക്രീനുകൾ ഉപയോഗിക്കാത്തവരിൽ സൂര്യപ്രകാശം ഏറ്റാൽ ഇവ കൂടുതൽ ഇരുണ്ടതായി മാറും. മേനോപോസ് കാരണമുണ്ടാവുന്ന മേലാസ്മ സ്ഥിരമായി നിലനിൽക്കും. ഹോർമോൺ പ്രശ്നങ്ങൾ മൂലമാണ് ഇത് വരുന്നതെങ്കിൽ അതിനുള്ള പരിഹാരം കാണേണ്ടതുണ്ട്. മരുന്നുകളുടെ ഉപയോഗം ഇത് പൂർണ്ണമായി മാറുന്നതിന് സഹായകമാവില്ല.
ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വരുത്തിയാൽ ചില മാറ്റങ്ങൾ ഉണ്ടാവും. വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ ധാരാളം അടങ്ങിയ പേരയ്ക്ക, പപ്പായ, മാങ്ങ, നെല്ലിക്ക, ബ്രോക്കോളി, അവഗാഡോ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. സൺഫ്ലവർ സീഡ്സ്, വാൾനട്ട്, മത്തങ്ങ കുരു എന്നിവയും ഒത്തിരി ഗുണം ചെയ്യും. മാനസിക സമ്മർദ്ദം ചില ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാവും അതുകൊണ്ടുതന്നെ അവയും നിയന്ത്രിക്കേണ്ടതുണ്ട്. ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.