നിരവധി പേർ നേരിടുന്ന ഒരു പ്രശ്നമാണ് പേശി വേദന. മുതിർന്ന സ്ത്രീകളെയും വയോജനങ്ങളെയും ആണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇതിനുള്ള കാരണങ്ങൾ പലതാണ് വ്യായാമരഹിതമായ ജീവിതശൈലി, മദ്യപാനം ,പുകവലി, അമിത വ്യായാമവും ജോലിഭാരവും, കാല് ഏറെനേരം തൂക്കിയിട്ടിരിക്കുക, ഏറെനേരം നിൽക്കുക, തണുപ്പ്, കാലുകൾ തെറ്റായ രീതിയിൽ വച്ചു കിടക്കുക തുടങ്ങിയവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.
ചില രോഗങ്ങളുടെയും അവസ്ഥകളുടെയോ ലക്ഷണമായും ഇത് ഉണ്ടാവാം. ഗർഭവസ്ഥ, അമിതവണ്ണം, രക്തസമ്മർദ്ദം, വൃക്ക രോഗങ്ങൾ, തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ, പേശികൾക്ക് ഞരമ്പിനോ തകരാറ്, കാലുകളിലേക്കുള്ള രക്തയോട്ടം കുറയുക, വെരിക്കോസ് വെയിൻ, ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, ചില മരുന്നുകൾ, ശരീരത്തിലെ കാൽസ്യം കുറവ് ഇവയൊക്കെയാണ് മറ്റുപല കാരണങ്ങൾ.
കായിക താരങ്ങളും കഠിനമായ വ്യായാമങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നവരും പലപ്പോഴും പേശി വേദനയും പേശിവലിവും അനുഭവിക്കുന്നവരാണ്. ഒരുപേശിക്ക് അല്ലെങ്കിൽ പേശിയുടെ ഏതെങ്കിലും ഒരു ഭാഗത്തോ ഉണ്ടാകുന വേദനാജനകമായ സങ്കോചമാണ് ദേശീയ വേദന. അനിയന്ത്രിതമായ ഈ സങ്കോചം കുറച്ചു നിമിഷങ്ങൾ മുതൽ വരെ നീണ്ടുനിൽക്കും. പേശികളിൽ ഉണ്ടാകുന്ന വേദനയെ നേരിടാൻ ധാരാളം വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
ശരീരത്തിലെ നിർജലീകരണം തടയുന്നതിനും ദ്രാവകസന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആണ് വെള്ളം കുടിക്കുന്നത്. പേശികളെ വലിച്ചു നീട്ടുന്നതും മസാജ് ചെയ്യുന്നതും ഐസ്പാക്ക് ഉപയോഗിക്കുന്നതും ഇന്ദുപ്പ് ചേർത്ത് വെള്ളത്തിൽ കുളിക്കുന്നതും എല്ലാം പേശി വേദന മാറുന്നതിന് സഹായകമാകും. ഇതുകൂടാതെ ചില ഭക്ഷണങ്ങളും പേശി വേദനയിൽ നിന്ന് ആശ്വാസം നൽകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.