നമ്മുടെ ജീവിതത്തിലേക്ക് ഒരു ആവശ്യവും ഇല്ലാതെ മറ്റൊരു വ്യക്തി കടന്നു കയറി ഉണ്ടാക്കുന്ന ദോഷങ്ങൾ ഏറെയാണ്. നമ്മുടെ ജീവിതത്തെ ഓർത്ത് എരിയുന്നത് പ്രാകുന്നത് നമുക്ക് ദോഷമായി വന്നു ഭവിക്കും. ഒരു നല്ല വസ്ത്രം ധരിച്ചാൽ, വീട്ടിലേക്ക് എന്തെങ്കിലും സാധനങ്ങൾ മേടിച്ചാൽ, കുടുംബത്തോടൊപ്പം കുടുംബത്തോടൊപ്പം സന്തോഷമായി ഇരുന്നാൽ ഇതോടുകൂടി കണ്ണേറും എരിച്ചാലും ആരംഭിക്കുകയായി.
ഇത് വളരെ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇതിനുവേണ്ടി എന്ത് പരിഹാരമാണ് ചെയ്യാൻ സാധിക്കുക എന്നതാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത് അല്ലാതെ ആരെയും ഉപദ്രവിക്കാൻ അല്ല. നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും കണ്ണേറ് ദോഷം തട്ടിയതായി മനസ്സിലായി കഴിഞ്ഞാൽ സന്ധ്യ സമയത്ത് നിലവിളക്ക് കത്തിച്ചതിന് ശേഷം.
ആർക്കാണോകണ്ണേറു ദോഷം തട്ടിയിട്ടുള്ളത് അവർ കുളിച്ചു ശുദ്ധിയായി വന്ന് മറ്റൊരാളുടെ സഹായത്തോടു കൂടി ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. നിലവിളക്കിന് മുന്നിലായി കിഴക്കോട്ട് നോക്കി നിൽക്കുക, അഞ്ച് കുരുമുളക് എടുക്കുക, ചൂലിന്റെ ഒരു ഈർക്കിലി, കണ്ണേറു തട്ടിയ ആളിന്റെ വസ്ത്രത്തിലെ ഒരു നൂല് എന്നിവ എടുക്കുക. ഇത് മൂന്നും കൂടി കയ്യിൽ എടുത്ത് ആ വ്യക്തിയെ മൂന്നുപ്രാവശ്യം ഉഴിയുക.
എന്നിട്ട് ഇവ മൂന്നും അഗ്നിക്ക് ഇരയാക്കുക. ചിലർക്ക് പ്രാക്ക് കൊണ്ട് ആരോഗ്യം ക്ഷയിച്ച് രോഗങ്ങൾ വരുന്ന അവസ്ഥ വരെ ഉണ്ടാവും. അതൊക്കെ മാറുന്നതിന് ഈ മാന്ത്രിക വിദ്യ ചെയ്തുനോക്കുക. കുട്ടികൾക്കാണെങ്കിൽ കടുക് മുളക് ഉപ്പ് എന്നിവ മൂന്നും എടുത്ത് കിഴക്കോട്ട് ദർശനമാക്കി നിന്ന് ഉഴിഞ്ഞ് അഗ്നിയിൽ ഇടുന്നത് പ്രാക്ക് മാറുന്നതിന് നല്ലതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.