പ്രമേഹ രോഗികളുടെ മുറിവ് പോലും വേഗത്തിൽ ഉണങ്ങാൻ ഈ ഇല മതി..

വീടുകളിൽ വളർത്താൻ കഴിയുന്ന ഒരു ഔഷധസസ്യമാണ് അയ്യപ്പന. നാഗ വെറ്റില, ശിവമൂലി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.ഈ സസ്യം രണ്ടു തരത്തിൽ കാണപ്പെടുന്നുണ്ട്, ചുവന്ന പൂക്കളോട് കൂടിയതും പിങ്ക് പൂക്കളോട് കൂടിയതും അതിൽ ചുവന്ന പൂവുള്ള ചെടിയുടെ ഇലകളാണ് ഔഷധഗുണങ്ങളാൽ സമ്പന്നമായത്. ചെറിയ രീതിയിലുള്ള എരിവും കൈപ്പും ചേർന്നതാണ് ഇതിൻറെ ഇലകളുടെ രുചി.

പല രോഗങ്ങൾക്കുള്ള പരിഹാരമായി ഈ ഔഷധസസ്യം ഉപയോഗിക്കാവുന്നതാണ്. വായ്പുണ്ണ് മാറുന്നതിന് രണ്ട് ഇലകൾ ചവച്ചരച്ച് ഏഴു ദിവസം കഴിക്കുക. ദഹനം മെച്ചപ്പെടുത്തുന്നതിനും ചെറുകുടലിന് അകത്തുള്ള ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകും. കടന്നൽ, തേനീച്ച, പഴുതാര, തേൾ, ചിലന്തി എന്നിവ കടിച്ചാൽ ഉണ്ടാകുന്ന ചൊറിച്ചിന് അകറ്റുന്നതിന് ഈ സസ്യത്തിന്റെ ഇലകളുടെ നീര് ച്ചാൽ മതിയാവും.

ഹൃദയാഘാതം മൂലം ഉണ്ടാകുന്ന ബോധക്ഷയത്തിന് പ്രാഥമിക ശുശ്രൂഷ എന്ന നിലയ്ക്ക് അയ്യപ്പനയുടെ ഇലകൾ ഞെരടി മണപ്പിക്കുമ്പോൾ അബോധ അവസ്ഥയിൽ നിന്ന് പെട്ടെന്ന് തന്നെ ഉണരും. ഈ സസ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം പൈൽസ് എളുപ്പത്തിൽ വീട്ടിൽ തന്നെ ചികിത്സിക്കാം എന്നതാണ്. ഏഴു ദിവസം 7 ഇലകൾ കഴിക്കുക ശമനം ഇല്ലാത്ത അവസ്ഥയിൽ 7 ഇലകൾ ചുവന്ന ഉള്ളിയും മഞ്ഞളും ചേർത്ത് കഴിക്കുക.

ഇങ്ങനെ ചെയ്യുന്നത് പൈൽസ് പൂർണമായും മാറുന്നതിന് സഹായിക്കും. പുറമേയുള്ള മുറിവുകൾ ഉണങ്ങുന്നതിന് മൂന്ന് ഇലകൾ കൈകൊണ്ട് ഞെരടി നീരിറ്റിക്കുക അതോടൊപ്പം മൂന്നിലകൾ ചതച്ച് മുറിവിൽ വച്ചു കെട്ടാവുന്നതാണ്. പ്രമേഹ രോഗികൾക്ക് വരെ മുറിവുണങ്ങാൻ ഇത് സഹായിക്കും. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.