പലരും ഭയത്തോടെ മാത്രം കാണുന്ന ഒരു രോഗമാണ് കാൻസർ അഥവാ അർബുദം. പ്രായം കൂടുംതോറും ഈ രോഗം വരാനുള്ള സാധ്യതയും കൂടുന്നു. ക്യാൻസറിന്റെ തുടക്കത്തിൽ തന്നെ ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ്. എത്ര നേരത്തെ രോഗം തിരിച്ചറിയുന്നവോ അത്രയും സങ്കീർണ്ണതകൾ കുറയും. ശരീരം നൽകുന്ന ഈ സൂചനകൾ തുടക്കത്തിൽ തന്നെ മനസ്സിലാക്കുക എന്നതാണ് ഈ രോഗത്തിൻറെ പ്രത്യേകത.
ക്യാൻസറിന്റെ സാധാരണയായ ഒരു ലക്ഷണമാണ് മുഴ അല്ലെങ്കിൽ വീക്കം. ശരീരത്തിലെ സാധാരണമല്ലാത്ത ശ്രവങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഇവ ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആവാം. ശരീരത്തിലെ ഏതു ഭാഗത്തും ഉണ്ടാകുന്ന വ്രണങ്ങൾ കണ്ടതാണ്. മൂത്രത്തിലോ, മലത്തിലോ , ചുമയിലോ ഉണ്ടാകുന്ന അസാധാരണമായ രക്തസ്രാവം ഒരു പ്രധാന ലക്ഷണമാണ്.
അന്നനാളത്തിൽ ഉണ്ടാകുന്ന ക്യാൻസറിന്റെ പ്രധാന ലക്ഷണമാണ് ഭക്ഷണം ഇറക്കാനുള്ള പ്രയാസം. തുടർച്ചയായുള്ള അസിഡിറ്റിയും ഇതിൻറെ ഒരു കാരണമാണ്. മൂന്നാഴ്ചയോ അതിലധികമോ നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത ചുമ ലങ്ക്സ് കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഈ രോഗത്തിൻറെ ആദ്യ ലക്ഷണം ആയിരിക്കാം.
സാധാരണയായി ഈ രോഗം വരുമ്പോൾ അത് സമീപത്തുള്ള അവയവങ്ങൾ, രക്തക്കുഴലുകൾ ഞരമ്പുകൾ എന്നിവയിലേക്ക് വ്യാപിക്കും. ഇതുമൂലം ആണ് ശരീരത്തിൽ പല ലക്ഷണങ്ങളും അടയാളങ്ങളും ഉണ്ടാകുന്നത്. തലച്ചോർ പോലുള്ള ഗുരുതരമായ ഭാഗങ്ങളിൽ ആണ് ക്യാൻസർ ഉണ്ടാകുന്നതെങ്കിൽ ചെറിയ ട്യൂമറുകൾ രോഗലക്ഷണമായി ഉണ്ടായേക്കാം. ഈ രോഗത്തിൻറെ ലക്ഷണങ്ങൾ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ കാണുക.