ഒരു വീടിൻറെ ഹൃദയ ഭാഗമാണ് ആ വീടിൻറെ അടുക്കള എന്ന് പറയുന്നത്. വാസ്തുപ്രകാരം പൂജാമുറിക്ക് തുല്യമായ സ്ഥാനമാണ് അടുക്കളയ്ക് ക്ക് നൽകപ്പെട്ടിരിക്കുന്നത്. ഒരു വീടിൻറെ അടുക്കള സ്ഥാനം തെറ്റിയാണ് നിൽക്കുന്നതെങ്കിൽ ആ വീട്ടിലെ വീട്ടമ്മമാർക്ക് ദുരിതവും ദുഃഖവും ഒഴിഞ്ഞ ദിവസം ഉണ്ടാവുകയില്ല. അടുക്കളയുടെ വാസ്തു ദോഷപ്രകാരം ഒരു സ്ത്രീക്ക് വന്നുചേരുന്നത് കടുത്ത ദോഷമാണ്.
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം അടുക്കള എന്നും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഒരിക്കലും അത് മലിനമായി ഇടരുത്. അടുക്കള ഒരിക്കലും മാറാല പിടിച്ചു കിടക്കരുത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും മാറാല തട്ടി വൃത്തിയാക്കുക. അടുപ്പിനോട് ചേർന്ന് വെള്ളം പിടിച്ചു വയ്ക്കുന്ന സ്വഭാവം പല സ്ത്രീകൾക്കും ഉണ്ട്. തീയും വെള്ളവും വിപരീത സ്വഭാവമുള്ളവയാണ്.
ഇവ രണ്ടും ഒന്നിച്ചു വന്നാൽ ആ വീട്ടിൽ ദുരിതമൊഴിഞ്ഞ നിമിഷം ഉണ്ടാവുകയില്ല,കടം കയറി മുടിയും, ആരോഗ്യം ക്ഷയിക്കും ഇതിൽപരം ദുഃഖം വരാനില്ല. ഇങ്ങനെയുണ്ടെങ്കിൽ തീർച്ചയായും അത് മാറ്റേണ്ടതുണ്ട്. പലരും ചെയ്യുന്ന ഒരു തെറ്റാണ് ഉപയോഗിക്കാനുള്ള എളുപ്പത്തിനായി ചൂല് അടുക്കളയിൽ സൂക്ഷിക്കുക എന്നത്. എന്നാൽ ഇത് സർവ്വനാശത്തിന് കാരണമാകുന്നു.
പ്രത്യേകിച്ചും ആ വീട്ടിലെ സ്ത്രീക്ക് ഒരിക്കലും മനസ്സമാധാനം ലഭിക്കുകയില്ല. അതുപോലെതന്നെ അടുക്കളയിൽ ഒരിക്കലും ചെരുപ്പുകൾ സൂക്ഷിക്കരുത്. ചെരുപ്പ് അടുക്കളയിൽ വച്ചു കഴിഞ്ഞാൽ വീട്ടിൽ ദുഃഖം ഒഴിയില്ല. അതുപോലെതന്നെ മരുന്നു കുപ്പികൾ അടുക്കളയിൽ സൂക്ഷിക്കുന്നതും വളരെ ദോഷം ചെയ്യും. കുട്ടികൾക്കുള്ള മരുന്നാണെങ്കിലും എന്താണെങ്കിലും അടുക്കളയിൽ സൂക്ഷിക്കാതെ ഇരിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.