പലരുടെയും തെറ്റായ ധാരണയാണ് പ്രായമായവർക്ക് മാത്രം വരുന്ന ഒരു രോഗാവസ്ഥയാണ് തിമിരം . എന്നാൽ ഏതു പ്രായത്തിലുള്ളവർക്കും ഇത് ഉണ്ടാവാം. കണ്ണിൻറെ ഉള്ളിലായി സുതാര്യമായ ലെൻസിന്റെ തകരാറുമൂലം കാഴ്ചമങ്ങുന്ന അവസ്ഥയാണ് തിമിരം. കണ്ണിലെ ഈ ലെൻസ് ,റെറ്റിനയിലേക്ക് പ്രകാശം കടന്നുപോകാനും അവിടെ കേന്ദ്രീകരിക്കാനും സഹായിക്കുന്നത്.
ലെൻസ് സുതാര്യമാണെങ്കിൽ മാത്രമേ റെറ്റിനയിൽ പ്രതിബിംബം നല്ല വ്യക്തമായി ലഭിക്കുകയുള്ളൂ. ഈ ലെൻസിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാഴ്ചമങ്ങുന്നതിന് കാരണമാകുന്നു. തുടക്കത്തിൽ തിമിരം ബാധിക്കുമ്പോൾ ഈ ലെൻസിന്റെ ഒരു ഭാഗത്ത് മാത്രമാണ് ഉണ്ടാവുക. എന്നാൽ ക്രമേണ ഇത് ലെൻസിനെ മുഴുവനായും ബാധിക്കുന്നു. പാരമ്പര്യം, കണ്ണിന് സംഭവിച്ച ആഘാതം, പ്രമേഹം, ചില മരുന്നുകളുടെ ഉപയോഗം.
പ്രായം എന്നിങ്ങനെ പല കാരണങ്ങളും തിമിരത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടുതന്നെ പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കുട്ടികളിലും വരെ ഇത് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. തിമിരം നിയന്ത്രിക്കുന്നതിനായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. പുറത്തിറങ്ങുമ്പോൾ സൂര്യൻറെ യു വി കിരണങ്ങൾ കണ്ണിൽ പതിക്കാതിരിക്കുവാൻ സൺഗ്ലാസ് ഉപയോഗിക്കുക.
ആൻറി ഓക്സിഡൻറ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പ്രമേഹ രോഗികൾ അത് നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക. പലരുടെയും ഒരു തെറ്റായ ധാരണയാണ് തുള്ളി മരുന്നുകൾ ഉപയോഗിച്ച് ഇത് പൂർണ്ണമായും മാറ്റിയെടുക്കാം എന്നത്. എന്നാൽ തിമിരം ചികിത്സിക്കാനുള്ള ഒരേയൊരു മാർഗം ശാസ്ത്രക്രിയയാണ്. തുടക്കത്തിൽ തന്നെ രോഗം നിർണയിക്കുകയാണെങ്കിൽ സങ്കീർണതകൾ ഒഴിവാക്കുവാൻ സാധിക്കും. തിമിരത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും മനസ്സിലാക്കുന്നതിനും വീഡിയോ മുഴുവനായും കാണുക.