ഒരു വീടിൻറെ ഹൃദയഭാഗമാണ് അതിൻറെ അടുക്കള. ഒരു വീടിൻറെ അടുക്കള വാസ്തുപ്രകാരം ശരിയായ സ്ഥാനത്ത് അല്ല ഇരിക്കുന്നതെങ്കിൽ ആ വീട്ടിലുള്ള സ്ത്രീകൾക്ക് ദുരിതവും ദുഃഖവും ഒഴിഞ്ഞ നേരം ഉണ്ടാവുകയില്ല. ചില കാര്യങ്ങൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ടതുണ്ട് അവ എന്തെല്ലാമാണെന്ന് നോക്കാം. ആദ്യത്തേത്, അടുക്കള ഒരിക്കലും വൃത്തിഹീനമാക്കി ഇടരുത്.
അടുക്കള ഒരിക്കലും മാറാല പിടിച്ച് കിടക്കാൻ പാടുള്ളതല്ല , എന്നും വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് അടുക്കള. അടുക്കളയിൽ മാറാല ഉണ്ടെങ്കിൽ ആ വീട്ടിലുള്ള സ്ത്രീക്ക് ദുഃഖം ഒഴിഞ്ഞ നേരം ഉണ്ടാവില്ല എന്നതാണ് അർത്ഥം. വീടിൻറെ അടുപ്പിനോട് ചേർന്ന് വെള്ളം പിടിച്ചു വെക്കുന്ന സ്വഭാവം പല വീട്ടമ്മമാർക്കും ഉണ്ട്. ഇങ്ങനെ ചെയ്യുന്നത് വളരെ വലിയ ദോഷങ്ങൾക്ക് കാരണമാകും.
അഗ്നിയും ജലവും രണ്ട് വിപരീത ശക്തികളാണ് , ഇവ രണ്ടും കൂടി അടുത്തു ചേർന്നാൽ ആ വീടുകളിൽ ദുരിതമൊഴിഞ്ഞ ദിവസം ഉണ്ടാവുകയില്ല. പലരും അറിവില്ലായ്മ കൊണ്ട് ചെയ്യുന്ന ഈ തെറ്റ് പല ദോഷങ്ങൾക്കും കാരണമാകുന്നു. പലരും ഉപയോഗിക്കാനുള്ള സൗകര്യത്തിന് ചൂല് അടുക്കളയിലാണ് സൂക്ഷിക്കാറുള്ളത് .
എന്നാൽ അടുക്കളയിൽ ചൂല് വെച്ച് കഴിഞ്ഞാൽ ആ വീട് മുടിയും എന്നതിന് യാതൊരു സംശയവും വേണ്ട. ഏതൊരു കാര്യത്തിന് ഇറങ്ങിച്ചെന്നാലും നാശമാണ് ഫലം. അതുപോലെ തന്നെ അടുക്കളയിൽ ചെരുപ്പ് സൂക്ഷിക്കുന്നതും വളരെ ദോഷം ചെയ്യും. ചെരുപ്പ് അടുക്കളയിൽ വെച്ച് കഴിഞ്ഞാൽ വീട്ടിൽ ദുഃഖം ഒഴിയില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക