പുതുതലമുറ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. കരളിനെ ബാധിക്കുന്ന ഈ രോഗം ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നു. ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് ഈ രോഗാവസ്ഥയെ എല്ലാ പ്രായക്കാരിലും എത്തിക്കുന്നതിന് കാരണമായത്. ഒട്ടനവധി സങ്കീർണ പ്രവർത്തികൾ നിർവഹിക്കുന്ന കരളിനെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണിത്.
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് അമിതമായാൽ കരളിൻറെ പ്രവർത്തനം തകരാറിലാകും. തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ ഈ രോഗം തിരിച്ചറിയുന്നത് മറ്റുപല രോഗങ്ങൾക്കും വേണ്ടി ചെയ്യുന്ന ടെസ്റ്റുകളുടെ സമയത്താണ്. തുടക്കത്തിൽ തന്നെ നിയന്ത്രിക്കുവാൻ സാധിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ മുന്നോട്ടുപോവാൻ.
സാധിക്കും. മദ്യപിക്കുന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ രോഗാവസ്ഥ ഇന്ന് മദ്യപിക്കാത്തവരിലും കണ്ടുവരുന്നു. തെറ്റായ ഭക്ഷണക്രമവും വ്യായാമ കുറവും ആണ് ഇതിനുള്ള കാരണം. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, എണ്ണപ്പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയെല്ലാം ഈ രോഗത്തിലേക്കുള്ള ചവിട്ടുപടികളാണ്. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുന്നതിലൂടെ പല ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷപ്പെടാം. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ധാന്യങ്ങൾ.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തുക. കൂടാതെ ശരീരത്തിൻറെ ആരോഗ്യത്തിനും മെച്ചപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് വ്യായാമം വളരെ അത്യാവശ്യമാണ്. ദൈനംദിന ജീവിതത്തിൽ വ്യായാമത്തിന് കുറച്ചുസമയം മാറ്റിവയ്ക്കുക. മദ്യപാനം പൂർണമായും ഒഴിവാക്കുന്നതാണ് ഈ രോഗം വരാതിരിക്കാനുള്ള ഏക പ്രതിവിധി. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.