നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഡ്രൈ ഫ്രൂട്സ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ദഹന പ്രക്രിയ മെച്ചപ്പെടുത്തി മലബന്ധം തടയാനും വയറിൻറെ ആരോഗ്യത്തിനും ഉണക്കമുന്തിരി സഹായകമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറിബയോട്ടിക്കുകൾ, ആന്റിഓക്സിഡന്റുകൾ, എന്നിവ വൈറസ് ബാക്ടീരിയ അണുബാധകൾ തടയുവാൻ സഹായിക്കുന്നു.
ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ള ഉണക്കമുന്തിരി അനീമിയ വരാതിരിക്കാൻ വളരെ നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ദിവസവും നാലോ അഞ്ചോ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഫിനോളിക്കാസിഡ്, ഫൈബർ, ആൻറി ഓക്സിഡന്റുകൾ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ആകുന്നു. ഇതിലൂടെ ഹൃദയാരോഗ്യവും മെച്ചപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഒലീനൊളിക് ആസിഡ് പല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
കാവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പല്ലുകൾ പൊടിഞ്ഞു പോകുന്നത് തടയുന്നതിനും ഗുണം ചെയ്യും. കാൽസ്യത്താൽ സമ്പുഷ്ടം ആയതുകൊണ്ട് തന്നെ പല്ലിലെ ഇനാമൽ നിലനിർത്താൻ വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കാറ്റചിൻ എന്ന ആൻറി ടോക്സിഡൻറ് ക്യാൻസർ വരാതിരിക്കാൻ സഹായകമാകുന്നു. ശരീരത്തിലുള്ള ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കാനും അസ്വാഭികമായ സെല്ലുകളുടെ വളർച്ച തടയുന്നതിനും ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ലൈംഗിക ഉണർവ് ഉണ്ടാക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനേന്ദ്രിയത്തിൽ നിന്ന് വിഷ പദാർത്ഥങ്ങളെ പുറന്തള്ളാനും ബാക്ടീരിയകളുടെ ആക്രമത്തിൽ നിന്ന് ശരീരത്തെ രക്ഷിക്കാനും ഉത്തമമാണ്. ദിവസവും ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് വെറും വയറ്റിൽ കഴിക്കുന്നതിലൂടെ ശരീരത്തിൻറെ ആരോഗ്യം മെച്ചപ്പെടും. ഉണക്കമുന്തിരിയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.