നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകളാണ് മുട്ടുവേദന ഉണ്ടാവാൻ കാരണമാകുന്നത്…

പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് മുട്ടുവേദന. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഈ ആരോഗ്യപ്രശ്നം ഇന്ന് എല്ലാ പ്രായക്കാർക്കും ഇടയിലും കാണുന്നു. ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നത്. ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത് കാൽമുട്ടുകളാണ്. മുട്ടുകളിൽ ഉണ്ടാവുന്ന വേദന സഹനിയമാണ്. മുട്ടുകൾ നിവർത്താനും മടക്കാനും ഉള്ള ബുദ്ധിമുട്ട്.

നടക്കുമ്പോൾ ഉണ്ടാകുന്ന വേദന അങ്ങനെ പലവിധത്തിലാണ് മുട്ടുവേദനകൾ . അമിതഭാരം, അണുബാധ, മുട്ടിൽ ഏൽക്കുന്ന പരിക്കുകൾ, സന്ധിവാതം, ആർത്രൈറ്റിസ്, ഇവയെല്ലാമാണ് പ്രധാനമായും മുട്ടുവേദനയ്ക്ക് കാരണമാകുന്നത്. പലരിലും പലവിധത്തിലാണ് വേദന അനുഭവപ്പെടുന്നത്. പ്രായമായവരിൽ എല്ലു തേയ്മാനം മൂലം ഉണ്ടാകുന്ന മുട്ടുവേദനയാണ് സാധാരണയായി കണ്ടുവരുന്നത്.

എന്നാൽ മറ്റു ചിലർക്ക് അമിതഭാരം കാൽമുട്ടുകൾക്ക് താങ്ങാൻ ആവാതെ ഉണ്ടാവുന്ന വേദനയും. ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവരിലും വേദന സാധാരണയായി കണ്ടുവരുന്നു. ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ ഈ രോഗം വരാതെ തടയാൻ സാധിക്കും. എല്ലുകൾക്ക് ബലം ലഭിക്കുന്നതിനായി കാൽസ്യം വിറ്റാമിൻ ഡി എന്നിവ ധാരാളമായി അടങ്ങിയ.

ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. മസിലുകൾക്ക് ആയാസം ലഭിക്കുന്നതിന് ദിവസേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. അമിതഭാരം തടയുന്നതിനായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡുകൾ, എണ്ണ പലഹാരങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക. കഠിനമായ വേദന, വീക്കം, നീര്, ചുവപ്പുനിറം, ലോക്കിംഗ്, പോപ്പിംഗ് , എല്ലുകൾ പൊട്ടുന്ന പോലെയുള്ള ശബ്ദം എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. മുട്ടുവേദന മാറുന്നതിനുള്ള പരിഹാരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *