Who Understood The Young Heroine : മലയാളികൾക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന താരങ്ങളുടെ വിശേഷങ്ങളും അറിയാനും ചിത്രങ്ങൾ കാണാനും വളരെയധികം ഇഷ്ടമാണ്. അത്തരത്തിൽ യുവ നായികയായ താരത്തിന്റെ ബാല്യകാല ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമായ് കൊണ്ടിരിക്കുന്നത്. നസ്രിയ നസീമിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുള്ളത്. ആരാധകർക്ക് തങ്ങളുടെ പ്രിയ താരത്തിന്റെ ബാല്യകാല ചിത്രത്തിൽ നിന്നും കുറച്ചുപേർക്കെങ്കിലും താരം ഏതെന്നു മനസ്സിലാക്കാൻ സാധിച്ചില്ല.
തന്റെ ക്യൂട്ട്നെസ്സിലൂടെയും അഭിനയത്തിലൂടെയും മലയാളികളുടെ മനം കവർന്ന് ജനപ്രിയ നായികയായി മാറിയതാണ് നസ്രിയ നസീം. പളുങ്ക്, പ്രമാണി, ഒരുനാൾ വരും എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമ മേഖലയിലേക്ക് എത്തുകയും പിന്നീട് മാഡ് ഡാഡ് നേരം രാജാറാണി തുടങ്ങിya സിനിമകളിലൂടെ നായിക കഥാപാത്രങ്ങൾ ചെയ്ത് മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച നായികയായി മാറി.
മോളിവുഡിൽ മാത്രം ഒതുങ്ങി നിൽക്കാതെ നസ്രിയ തമിഴിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ചു. സിനിമാ മേഖലയിൽ അതിന്റെ പൂർണ്ണതയിൽ നിൽക്കുന്ന സമയത്തായിരുന്നു നസ്രിയയുടെ വിവാഹം.മലയാളികളുടെ പ്രിയ നടനും ഏവർക്കും സുപരിചിതനുമായ ഫഹദ് ഫാസിലിനെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ താര കുടുംബത്തിന് ആരാധകരായ് ഉള്ളത്.
അതുകൊണ്ടു തന്നെ ഇരുവരുടെയും വിവാഹം മലയാളക്കര ഒന്നടങ്കം ആഘോഷമാക്കി മാറ്റിയതായിരുന്നു. വിവാഹത്തിനുശേഷം സിനിമ മേഖലയിൽ നിന്നും ഒരു ഇടവേളയെടുത്ത താരം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന സിനിമയിലൂടെ വീണ്ടും അഭിനയം ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തി. വിവേക് ആത്രേയ സംവിധാനം ചെയ്ത ആഹാ സുന്ദരം എന്ന സിനിമയാണ് ഏറ്റവും പുതിയതായി ചെയ്ത ചലച്ചിത്രം. വളരെ നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ഈ സിനിമക്ക് ലഭിച്ചത്. താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.