ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് പാനിക് അറ്റാക്ക്. വളരെ തീവ്രമായി അനുഭവപ്പെടുന്ന ഈ ലക്ഷണങ്ങൾ പലരെയും മരണഭീതിയിൽ ആക്കുന്നു. ഹാർട്ടറ്റാക്കിന് സാമ്യമുള്ള ലക്ഷണങ്ങൾ ഉള്ള ഒരു അവസ്ഥയാണിത്. പുരുഷന്മാരെ കാൾ കൂടുതൽ ഇത് സ്ത്രീകളിലാണ് കാണപ്പെടുന്നത്. നമ്മുടെ മനസ്സിനും ശരീരത്തിനും താങ്ങാൻ പറ്റുന്നതിലും അധികം ഉത്കണ്ഠ ഉണ്ടാവുമ്പോൾ അത് ഭയമായി മാറിയാണ് പാനിക്.
അറ്റാക്ക് ഉണ്ടാവുന്നത്. ചെറിയ പ്രശ്നങ്ങളെ പോലും ഏറ്റവും സങ്കീർണ്ണമായി കണക്കാക്കുന്നവർക്ക് ആണ് ഇത് കൂടുതലായും കാണപ്പെടുന്നത്. വളരെ വിഷമകരമായ ഒരു അവസ്ഥയാണിത്. വ്യക്തിജീവിതത്തിന് ചില ഉണ്ടാകുന്ന ഭയമാണ് ഈ രോഗത്തിൻറെ പ്രധാന കാരണങ്ങളിൽ ഒന്ന്. നെഞ്ചുവേദന, ശരീരത്തിന് മരവിപ്പ്, അമിതമായി വിയർക്കുക, തലകറക്കം, ശരീരം കുഴഞ്ഞു പോവുക, ക്ഷീണം, അമിതമായ ഹൃദയമിടിപ്പ്.
ശരീരത്തിന് നിയന്ത്രണം നഷ്ടപ്പെടുക, പെട്ടെന്ന് ഉണ്ടാകുന്ന ഭയം തുടങ്ങിയവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. യാതൊരു കാരണങ്ങളും ഇല്ലാതെ പേടി ആകുന്ന ഒരു അവസ്ഥയാണിത്. പലരും വിചാരിക്കുന്നത് ധൈര്യമില്ലാത്തവർക്കാണ് ഇത് ഉണ്ടാവുക എന്നതാണ്. എന്നാൽ യഥാർത്ഥത്തിൽ ധൈര്യവും പാനിക് അറ്റാക്കും തമ്മിൽ യാതൊരു ബന്ധവുമില്ല.
ഈ രോഗം പാരമ്പര്യമായി ഉണ്ടാവാറുമുണ്ട്. നമ്മുടെ ശരീരത്തിനുള്ളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. എന്നാൽ ഇതുകൊണ്ട് നമുക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല. മാനസിക വെല്ലുവിളി നേരിടുന്നവരെ ഇത് അധികമായി കണ്ടുവരുന്നു. നമ്മുടെ ജീവന് ഒരു ആപത്തും ഈ പാനിക്ക് അറ്റാക്ക് ഉണ്ടാക്കുന്നതല്ല. പലരുടെയും ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായി. ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.