ഒരു തക്കാളി ഉണ്ടെങ്കിൽ മുഖത്തെ കറുത്ത പാടുകൾ എളുപ്പത്തിൽ മാറ്റാം…

ഇന്നത്തെ തലമുറ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു., മുഖസൗന്ദര്യത്തിനായി ഏതുതരം ഉൽപ്പന്നങ്ങളും എത്ര കാശ് കൊടുത്തു മേടിക്കാൻ തയ്യാറായവരാണ് പലരും. എന്നാൽ സൗന്ദര്യവർദ്ധക വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ചർമ്മത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്യുന്നു. മുഖക്കുരുവിന് ശേഷം ഉണ്ടാകുന്ന കറുത്ത പാടുകളാണ് മുഖസൗന്ദര്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.

കൂടാതെ സൂര്യപ്രകാശം ഏറ്റുണ്ടാകുന്ന കരുവാളിപ്പും പലരുടെയും പ്രശ്നമാണ്. കറുത്ത പാടുകളും കരുവാളിപ്പും മറക്കുന്നതിനായി പലരും ഫൗണ്ടേഷൻ ,കൺസിലർ തുടങ്ങിയവ ഉപയോഗിക്കുന്നു എന്നാൽ ഇവയൊന്നും ശാശ്വതമല്ല. മുഖത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും ഏറ്റവും നല്ലത് പ്രകൃതിദത്തമായ ഉൽപ്പന്നങ്ങളാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെതന്നെ ഇവ മുഖം വെട്ടി തിളങ്ങാൻ സഹായിക്കും.

വളരെയധികം ഉപയോഗപ്രദമായ ഒരു ടിപ്പാണ് ഇവിടെ ചെയ്യപ്പെടുന്നത്. അടുക്കളയിൽ സുലഭമായി ലഭിക്കുന്ന തക്കാളിയാണ് പ്രധാന ഘടകം. ഒരു തക്കാളി രണ്ടായി മുറിച്ച് അതിൻറെ ഒരു ഭാഗം മാത്രം എടുക്കുക. അതിലേക്ക് അല്പം മഞ്ഞൾ പൊടിയും പൊടിയുപ്പും ചേർത്തു കൊടുക്കുക. ഇത് ഉപയോഗിച്ച് കരിവാളിപ്പുള്ള ഭാഗങ്ങളിൽ നന്നായി മസാജ് ചെയ്തു കൊടുക്കണം. ഇനി ചെയ്യുന്നത് മൃതകോശങ്ങളെ ഇല്ലാതാക്കാൻ.

സഹായിക്കും. കൂടാതെ രക്ത ചക്രമണം വർദ്ധിക്കുകയും മുഖത്തിന് തിളക്കം ലഭിക്കുകയും ചെയ്യുന്നു. മഞ്ഞൾപൊടി ഇല്ലാത്ത സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ വളരെ കുറവാണ് അത്രയധികം സൗന്ദര്യ ഗുണങ്ങൾ ഉള്ള ഒന്നാണ് മഞ്ഞൾപൊടി. തക്കാളിക്കും സൗന്ദര്യ ഗുണങ്ങൾ ഏറെയാണ്. തുടർച്ചയായി കുറച്ചുദിവസം ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുഖത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *