പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പ്രമേഹ രോഗം ഏറ്റവും കൂടുതലായി കാണുന്നത് ഇന്ത്യയിലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നത് ഈ ഇൻസുലിൻ ആണ്.
ശരീരത്തിൽ ഉണ്ടാകുന്ന ഗ്ലൂക്കോസിന് കോശങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ ഇൻസുലിന്റെ ആവശ്യമുണ്ട്. എന്നാൽ ആവശ്യത്തിനുള്ള ഇൻസുലിൻ പാൻക്രിയാസ് ഉല്പാദിപ്പിക്കാതിരുന്നാൽ പഞ്ചസാര രക്തത്തിൽ വന്ന അടിയുന്നു. ചിലപ്പോൾ ഇൻസുലിൻ നിർമ്മിച്ചാലും അതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ അവസ്ഥ ഉണ്ടാകുന്നു.
പണ്ട് കാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും കണ്ടുവരുന്നു. ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നത്. പല മരുന്നുകൾ മാറിമാറി കഴിച്ചിട്ടും പ്രമേഹം കുറയാത്ത ഒത്തിരി ആളുകൾ ഉണ്ട് എന്നാൽ ഇവരുടെയൊക്കെ പ്രധാന കാരണം ജീവിത രീതിയിലെ ചില തെറ്റായ കാര്യങ്ങളാണ്. ഒരു പ്രമേഹ രോഗിയുടെ ജീവിത രീതി വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. രാവിലെ നേരത്തെ തന്നെ എണീക്കുക.
കുറച്ചുസമയം വ്യായാമം ചെയ്യുന്നതും നടക്കുന്നതും ശരീരത്തിന് ആശ്വാസമേകും. മധുരമില്ലാത്ത കാപ്പിയോ ചായയോ കുടിക്കാവുന്നതാണ്. ഗ്രീൻ ടീ ആണെങ്കിൽ വളരെ നല്ലത്. പ്രഭാത ഭക്ഷണത്തിന് നല്ലത് ഓട്സ് ആണ്. സമയക്രമം അനുസരിച്ച് മരുന്നുകൾ കൃത്യമായി കഴിക്കുക. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഒരു ദിവസത്തെ മുഴുവൻ ജീവിത രീതി എങ്ങനെ ആകണം എന്ന് അറിയുന്നതിനായി വീഡിയോ കാണുക.