എലിസബത് രാജ്ഞിയുടെ വിയോഗത്തിൽ കണ്ണുനിഞ്ഞ് താരം.!! ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച് രാജ്ഞിയെ കണ്ട അനുഭവം പറഞ്ഞ് നടൻ സുരേഷ് ഗോപി.. | The Star Mourns The Demise Of The Queen.

The Star Mourns The Demise Of The Queen : മലയാളികളുടെ ആക്ഷൻ ഹീറോ താരമാണ് സുരേഷ് ഗോപി. പഞ്ച് ഡയലോകുകളിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും മലയാളികളുടെ പ്രിയ നടനായി മാറിയതാണ് താരം. നിരവധി സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവർന്നെടുക്കുകയും ചെയ്തു. സിനിമ ജീവിതത്തിൽ നിന്ന് കുറച്ചു കാലം താരം മാറി നിന്നിരുന്നു. ഒരു ഇടവേളയ്ക്കു ശേഷമാണ് താരം വീണ്ടും സിനിമ മേഖലകളിൽ സജീവമായി തുടരുന്നത്. നല്ലൊരു നടൻ എന്നതിനൊപ്പം തന്നെ നല്ലൊരു മനുഷ്യസ്നേഹിയും സാമൂഹിക പ്രവർത്തകനും ആണ്.

കുറച്ചു കാലം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ദുഃഖം പ്രകടിപ്പിച്ച് രംഗത്തെത്തിയാണ് താരം. ഒരിക്കൽ എലിസബത് രാജ്ഞിയെ കാണാനുള്ള ഭാഗ്യവും സുരേഷ് ഗോപിക്ക് ലഭിച്ചിരുന്നു.

അന്നത്തെ ഓർമ്മകളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിട്ടുള്ളത്. ചിത്രത്തിനൊപ്പം താരം കുറിച്ച് ഇങ്ങനെ ‘എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ ദുഃഖമുണ്ട്. 2017 ൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് രാജ്ഞിയെ കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നു എന്നിങ്ങനെ ആയിരുന്നു.. രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്താണ് കേന്ദ്ര മന്ത്രിയായിരുന്ന അരുൺ ജേയട്ടിലിക്കൊപ്പം സുരേഷ് ഗോപി ഇംഗ്ലണ്ട് സന്ദർശിച്ചത്.

അക്കൂട്ടത്തിൽ എലിസബത്ത് രാജ്ഞിയെ കാണുകയും ഒപ്പം ഒരു ചിത്രം എടുക്കുകയും പ്രേക്ഷകരുമായി പങ്കുവെക്കുകയും ചെയ്തു. ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം ആണ് അവിടെ എത്തിയത്. സുരേഷ് ഗോപിയും രാജ്ഞയും തമ്മിലുള്ള സംഭാഷണത്തിൽ താരം പാർലമെന്റ് അംഗമാണെന്നും അതേപ്പറ്റി താരത്തോട് അന്വേഷിക്കുകയും ചെയ്തു. നിരവധി പേരാണ് രാജ്ഞിയുടെ വേർപാടിൽ ഖേദം പ്രകടിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Suressh Gopi (@sureshgopi)

Leave a Reply

Your email address will not be published. Required fields are marked *