പല്ലുകളുടെ ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണം ആവശ്യമാണ്. പലരും നേരിടുന്ന പ്രശ്നമാണ് പല്ല് ദ്രവിക്കുന്നതും മോണ രോഗങ്ങൾ ഉണ്ടാവുന്നതും. ഇവ അസഹനീയമായ വേദന ഉണ്ടാക്കുകയും പലവിധ ദന്ത രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല്ലിൻറെ ആരോഗ്യം.
സംരക്ഷിക്കാവുന്നതാണ്. ഏതൊരു ഭക്ഷണം കഴിച്ചതിനു ശേഷവും വായ നന്നായി കഴുകുക. പല്ലുകൾ പരസ്പരം ഉരസുന്നതും പലതും കടിച്ചു തുറക്കുന്നതും പല്ലിൽ പൊട്ടൽ ഉണ്ടാവാൻ കാരണമാകുന്നു. പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞനിറം പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നതാണ്. പല്ലുകളിലെ കറ കളയാനും മഞ്ഞനിറ അകറ്റാനും ആയി ദന്ത ഡോക്ടറെയോ മറ്റു മരുന്നുകളെ ആശ്രയിക്കുന്നവരാണ്.
മിക്കവരും. എന്നാൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നാടൻ വഴികൾ ഉണ്ട്. പല്ലുകൾക്ക് യാതൊരു ദോഷവും ഉണ്ടാക്കാത്ത പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും ഉത്തമം. ഇതിനായി നമുക്ക് ആവശ്യമായ ഘടകങ്ങൾ തുളസിയില, ഗ്രാമ്പു, ഇഞ്ചി, കുരുമുളക്, പുതിനയില, ഉപ്പ് . ഈ എല്ലാ ഘടകങ്ങളും അരച്ചെടുക്കുക അതിനുശേഷം അരിച്ചു കിട്ടുന്ന ആ നീര് ആണ് നമുക്ക് ആവശ്യമായിട്ടുള്ളത്.
അതിലേക്ക് കുറച്ച് പേസ്റ്റ് ചേർത്ത് മൂന്നു മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. ഇവ നമുക്ക് ഒരു കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. രണ്ടാഴ്ചത്തോളം ഇത് ഉപയോഗിച്ച് പല്ല് തേക്കുക. നിങ്ങളുടെ പല്ലുകൾക്ക് നല്ല വ്യത്യാസം ഉണ്ടാവും. പല്ലിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ നല്ലതാണ് ഈ രീതി. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.