ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് യൂറിക് ആസിഡിന്റെ വർദ്ധനവ്. ശരീരത്തിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം നേരിടുകയോ, മൂത്രത്തിലൂടെ കൃത്യമായി യൂറിക് ആസിഡ് അലിഞ്ഞു പോകാതിരിക്കുകയോ ചെയ്യുമ്പോഴാണ് ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത്.
കൂടാതെ, ചില ഭക്ഷണങ്ങളും യൂറിക് ആസിഡ് വർദ്ധനവിന് കാരണമാവാറുണ്ട്. യൂറിക് ആസിഡിന്റെ വർദ്ധനവിനെ പൊതുവേ പറയുന്നത് ഹൈപ്പർയൂറിസെമിയ എന്നാണ്. ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന യുറേറ്റുകൾ പുറന്തള്ളുന്നത് വൃക്കയാണ് എന്നാൽ ഇതിൽ ഉണ്ടാകുന്ന തടസങ്ങളാണ് യൂറിക് ആസിഡ് കൂടുന്നതിന് കാരണമാകുന്നത്. കാലിൽ ഉണ്ടാകുന്ന നീര്, വേദന, മുട്ടുവേദന, വയറുവേദന, മൂത്രാശയത്തിലെ.
കല്ല് തുടങ്ങിയവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. ബേക്കറി സാധനങ്ങൾ അടങ്ങിയിരിക്കുന്ന റിഫൈൻഡ് ഷുഗർ ഇത് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. അവയവമാംസങ്ങൾ, അയല, ട്യൂണ പോലുള്ള മത്സ്യങ്ങൾ, സോഡാ, മദ്യപാനം തുടങ്ങിയവയെല്ലാം യൂറിക് ആസിഡ് വർദ്ധിപ്പിക്കുന്നത്തിനു കാരണമാകുന്നു. ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണവും ഇതിൻറെ കാരണങ്ങളിൽ ഒന്നാണ്.
നിർജലീകരണം മൂലം മൂത്രത്തിലൂടെ ഉല്പാദിപ്പിക്കുന്ന മുഴുവൻ യുറേറ്റുകളും പുറത്തേക്ക് പോകാതെ ആവുന്നു. ഇത് യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമാകും. ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഇത് നിയന്ത്രിക്കാൻ സാധിക്കും. പച്ചക്കറികൾ, നാരുകൾ ധാരാളമുള്ള ഭക്ഷണങ്ങൾ, വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ, എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. മദ്യപാനം പൂർണമായി ഒഴിവാക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.