പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് കുടവയർ. പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഇത് ഒരുപോലെ കണ്ടുവരുന്നു. പ്രധാന ആരോഗ്യപ്രശ്നം എന്നതിന് പുറമേ പലരും ഇത് സൗന്ദര്യ പ്രശ്നമായാണ് കണക്കാക്കുന്നത്. വയറ്റിൽ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന അവസ്ഥയാണിത്. ഇതിനെ പൊതുവേ വിസരൽ ഫാറ്റ് എന്നാണ് വിളിക്കുന്നത്.
ആരോഗ്യപരമായി വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു രോഗാവസ്ഥയാണ് ഇത്. ചില കാര്യങ്ങൾ നിയന്ത്രിച്ചാൽ കുടവയർ കുറയ്ക്കാൻ സാധിക്കും. സ്ത്രീകളുടെ കാര്യത്തിൽ ആണെങ്കിൽ പ്രസവശേഷം വയർ ചാടുന്നത് സാധാരണയായി മാറിക്കഴിഞ്ഞിരിക്കുന്നു. അമിതഭാരം കുറയ്ക്കുന്നതിനും വയറു കുറയ്ക്കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് .
രാത്രിയിലെ ഭക്ഷണം. രാത്രിയിൽ ഭക്ഷണം വൈകി കഴിക്കുന്നത് അത് ദഹിക്കുവാൻ കൂടുതൽ പ്രയാസം ആകും. അതുകൊണ്ടുതന്നെ വയറു ചാടുന്നതിനുള്ള സാധ്യതകളും കൂടുതലാണ്. രാത്രി 7 മണിക്ക് ശേഷം വെള്ളം മാത്രം കുടിക്കുക അതിനുമുൻപായി അത്താഴം കഴിച്ചിരിക്കണം. ഭക്ഷണം വലിച്ചുവാരി കഴിക്കുന്നത് വയറു ചാടുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്.
നമ്മൾ കഴിക്കുന്ന മുഴുവൻ ഭക്ഷണവും കൊഴുപ്പുകളായി ശരീരത്തിൽ എത്തുന്നു. എന്നാൽ ഇതിൽ ശരീരത്തിൻറെ മെറ്റാബോളിക് പ്രവർത്തനങ്ങൾക്ക് ആവശ്യമായത് മാത്രം ഊർജ്ജമായി മാറുകയും ബാക്കിയുള്ളവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതലായി ഈ കൊഴുപ്പ് കെട്ടിക്കിടക്കുന്നത് അടിവയറ്റിൽ ആണ്. ശരീരം മെലിഞ്ഞാൽ പോലും അടിവയറ്റിലെ ഈ കൊഴുപ്പ് മാറി കിട്ടുന്നത് പ്രയാസകരമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.