ഇപ്പോൾ വളരെ സാധാരണയായി കാണുന്ന ഒരു അസുഖമാണ് കിഡ്നി സ്റ്റോൺ അല്ലെങ്കിൽ മൂത്രക്കല്ല്. പെട്ടെന്നുള്ളതും അതികഠിനവുമായ വേദന ചിലരിൽ പ്രസവ വേദനയെക്കാൾ വേദനാജനകമാണ്. വൃക്കയെ ബാധിക്കുന്ന ഒരു രോഗമാണിത്. മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തേക്ക് കളയുന്നു.
അതുകൊണ്ടുതന്നെ ശരീരത്തിൻറെ അരിപ്പ എന്നറിയപ്പെടുന്നത് വൃക്കയാണ്. മൂത്രശയത്തിലെ കല്ലുകൾ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. തുടക്കത്തിൽ തന്നെ ഇത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ വൃക്കാ രോഗങ്ങളിലേക്ക് നയിക്കും. കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ്, തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് കല്ലുകൾ ആയി രൂപപ്പെടുന്നത്.
ഇത് ശരീരത്തിൽ കൂടുമ്പോൾ കല്ലുകൾ ആയി മാറുന്നു. ഇത്തരത്തിലുള്ള മിനറൽസ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് കാരണമാകുന്നത്. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ വെള്ളത്തിന് കഴിയും. വെള്ളത്തിൻറെ കുറവുമൂലവും ഈ രോഗം ഉണ്ടായേക്കാം. ഉപ്പും മധുരവും കൂടുതലായി കഴിക്കുന്നത് കല്ലുകൾ കൂടുതലായി ഉണ്ടാകുന്നതിന് കാരണമാകുന്നു. ഉപ്പിന്റെ അമിത ഉപയോഗം എല്ലുകളിൽ നിന്ന് കാൽസ്യം.
വലിച്ചെടുത്ത് കിഡ്നിയിൽ നിക്ഷേപിക്കുവാൻ കാരണമാകുന്നു. ഇത് പിന്നീട് കല്ലുകൾ ആയി മാറും. മൂത്രമൊഴിക്കാൻ തോന്നിയാൽ പിടിച്ചു നിൽക്കാതെ അപ്പോൾ തന്നെ പോവുക. ഇതും കിഡ്നി സ്റ്റോൺ വരുന്നതിനുള്ള ഒരു കാരണമാണ്. പൊണ്ണത്തടി മൂലം ഉണ്ടാകുന്ന പല രോഗങ്ങളിൽ ഒന്നാണ് ഇത്. ചിലർക്ക് പാരമ്പര്യമായും ഇത്തരത്തിൽ മൂത്രത്തിൽ കല്ല് ഉണ്ടാവാം. ഈ രോഗത്തെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണുക.