മലബന്ധം ഇല്ലാതാക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല…

പലരെയും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഇന്ന് ചെറുപ്പക്കാർക്കിടയിൽ വളരെ വ്യാപകമായി ഇത് കാണുന്നു. ഭക്ഷണരീതിയിലെ മാറ്റങ്ങളാണ് ഇതിനു പ്രധാനമായും കാരണമാകുന്നത്. ഇത് ഒരു രോഗമല്ല എന്നാൽ പല രോഗങ്ങളുടെയും ലക്ഷണമാണ്. മൂന്നോ മൂന്നിൽ കൂടുതലോ ദിവസം ഒരാൾക്ക് മലവിസർജനം നടക്കുന്നില്ലെങ്കിൽ അത് മലബന്ധമായി കണക്കാക്കാം.

മലത്തെ പുറത്തേക്ക് കളയുന്നത് കുടലിന്റെ പെരുസ്റ്റാൽസിസ് ചലനങ്ങളാണ്. ഈ ചലനങ്ങൾ മന്ദഗതിയിൽ ആകുമ്പോഴാണ് മലബന്ധം ഉണ്ടാവുന്നത്. പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, നട്ടെല്ലിന് ഉണ്ടാകുന്ന പരിക്ക്, നാഡീ തകരാറുകൾ തുടങ്ങിയവയെ എല്ലാമാണ് പ്രധാനമായും മലബന്ധത്തിന് കാരണമാകുന്നത്. ചില മരുന്നുകളുടെ പാർശ്വഫലമായും മലബന്ധം ഉണ്ടാവാറുണ്ട്.

ഒരു പരിധിവരെ ഇത് ഒഴിവാക്കുന്നതിനായി ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. നാരുകളുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഇത് മലശോധന സുഗമമാക്കാൻ സഹായിക്കും. പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, തവിട് കളയാത്ത ധാന്യം തുടങ്ങിയവയിൽ മലയാളം നാരുകൾ അടങ്ങിയിട്ടുണ്ട്.

ഇവയൊക്കെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം ഇല്ലാതാക്കാൻ സഹായിക്കും. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക . ഇത് ശരീരത്തിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ദഹനവും ശോധനയും എളുപ്പമാക്കാൻ സഹായിക്കും. ചുവന്ന മാംസം, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, അമിതമായി കൊഴുപ്പടങ്ങിയ വിഭവങ്ങൾ മാറ്റങ്ങൾ കൊണ്ടും ഭക്ഷണ രീതിയിലെ മാറ്റങ്ങൾ കൊണ്ടും മലബന്ധം മാറുന്നില്ലെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടതുണ്ട്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *