നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വിറ്റാമിനുകൾ. നല്ല ആരോഗ്യം നിലനിർത്തുന്നതിനായി വ്യത്യസ്ത വിറ്റാമിനുകൾ വ്യത്യസ്ത പങ്കുവഹിക്കുന്നു. എന്നാൽ പല രോഗങ്ങളുടെയും പ്രധാന കാരണം ഈ വിറ്റാമിനുകളുടെ അഭാവമാണ്. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വിറ്റാമിൻ ഡി എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും.
സഹായിക്കും. ഇതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ കെ. എന്നാൽ വളരെ അപൂർവമായി മാത്രം ചർച്ച ചെയ്യപ്പെടുന്ന ഈ വിറ്റാമിൻ നൽകുന്ന ഗുണങ്ങൾ ഒത്തിരി ആണ് വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. അതിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള വേദനകൾ ഇല്ലാതാവും.
കൈ വേദന, മുട്ടുവേദന, കാലു വേദന, നടുവേദന തുടങ്ങിയ പല വേദനകളുടെയും പ്രധാന കാരണം ചിലപ്പോൾ വിറ്റാമിൻ കെ യുടെ അഭാവം ആവാം. ഇത് രണ്ടു തരത്തിലുണ്ട്, വിറ്റാമിൻ കെ 1 ഉം വിറ്റാമിൻ കെ 2 ഉം. വൈറ്റമിൻ കെ വൺ സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിൽ കാണപ്പെടുന്നു പ്രധാനമായും ഇലക്കറികൾ എന്നാൽ വൈറ്റമിൻ കെ ടു മൃഗങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങളിലാണ്.
കാണപ്പെടുന്നത്. ചീര, കോളിഫ്ലവർ, ബ്രോക്കോളി, കെയിൽ, ലെറ്റ്യൂസ് എന്നീ പച്ചക്കറികളിൽ ആണ് ഇത് കൂടുതലായും കാണുന്നത്. അതുപോലെ മുട്ട, മത്സ്യം, ചിക്കൻ, ചീസ് എന്നിവയിലും ധാരാളമായി വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു. കിവി, അത്തിപ്പഴം, ബ്ലൂബെറി, മാതളനാരങ്ങ എന്നീ പഴങ്ങളിലും ധാരാളമായിg വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.