ഇന്ന് ഒട്ടേറെ ആളുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുഴിനഖം. ഇത് നഖങ്ങളെയും പാദങ്ങളെയും വളരെ വലിയ പ്രതിസന്ധിയിൽ ആക്കുന്നു. നഖങ്ങളിൽ ഉണ്ടാകുന്ന ഫംഗസ് അണുബാധയാണ് ഇതിൻറെ പ്രധാന കാരണം. നഖത്തിലൂടെയോ പുറം തൊലിയിലൂടെയോ ഇത് നഖത്തിന് അടിയിലുള്ള വിരൽ ഭാഗത്തെ ബാധിക്കുന്നത്. ചൊറിച്ചിൽ, ദുർഗന്ധം, വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
അണുബാധ കൂടുമ്പോൾ നഖത്തിന്റെ നിറം മാറുന്നു. കുഴിനഖം യഥാസമയം ചികിത്സിക്കേണ്ട ഒന്നാണ് . അല്ലെങ്കിൽ അത് പിന്നീട് പഴുത്ത് വളരെ ഭീകരമായി മാറും. ഒട്ടേറെ മരുന്നുകൾ ഇതിന് ലഭ്യമാണ് എന്നാൽ ഇവയിൽ പലതും ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു അതുകൊണ്ടുതന്നെ നഖത്തിന്റെ ഈ പൂപ്പൽ ബാധയ്ക്ക് തന്നെ ചെയ്യാവുന്ന ചില രീതികൾ ഉണ്ട്.
അതിനായി ഒരു ചെറുനാരങ്ങയും എണ്ണയും മാത്രം മതിയാവും. ആദ്യമായി വെളിച്ചെണ്ണയോ ഒലിവ് ഓയിലോ എടുക്കുക. കൈകളുടെയും കാലുകളിലെയും നഖത്തിൽ നന്നായി ഇവ തേച്ചു പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് നഖങ്ങൾക്ക് നല്ല ബലം ലഭിക്കുന്നതിനും നന്നായി വളരുന്നതിനും സഹായിക്കും. അതിനുശേഷം ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ ഒരു പകുതി ഭാഗം എടുത്ത് എല്ലാ.
നഖങ്ങളെയും നന്നായി ഉരയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് കുഴിനഖം മാറാനും ഇനി വരാതിരിക്കാനും നല്ലതാണ്. വീട്ടിൽ എളുപ്പം ചെയ്യാവുന്ന ഈ രീതി തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇതുപോലെ ചെയ്യുക. കുഴിനഖം പൂർണ്ണമായും മാറാനും നഖങ്ങൾ പൊട്ടിപ്പോകാതിരിക്കാനും ഇത് സഹായിക്കും. വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.