നമ്മുടെ വീടുകളിൽ സുലഭമായി കാണുന്ന ഒരു സസ്യമാണ് പനിക്കൂർക്ക. ഔഷധഗുണങ്ങളുടെ കലവറ ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഈ സസ്യത്തിന്റെ ഇലകളും തണ്ടുകളും വളരെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. ഔഷധഗുണങ്ങളുടെ കലവറ ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. കുട്ടികൾക്കുള്ള പല രോഗങ്ങൾക്കും ഇത് നല്ലൊരു പ്രതിവിധിയാണ്.
പനി ചുമ കഫക്കെട്ട് ജലദോഷം എന്നീ പല രോഗങ്ങൾക്കും ഇതിൻറെ ഇല ഉപയോഗിക്കാവുന്നതാണ്. പനിക്കൂർക്ക ഇട്ട് തിളപ്പിച്ച വെള്ളം കുട്ടികൾക്ക് കൊടുക്കുന്നത് ഇടയ്ക്കിടയ്ക്കുള്ള ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും. ആവി പിടിക്കുന്ന വെള്ളത്തിൽ പനിക്കൂർക്ക ഇടുന്നത് വളരെയധികം ഗുണം ചെയ്യും. പനിക്കൂർക്ക ഇലയുടെ നീരും, ആടലോടകത്തിൻറെ നീരും സമം ചേർത്ത് അല്പം തേനും .
കൂടി കഴിക്കുന്നത് വരണ്ട ചുമ ഇല്ലാതാക്കാൻ സഹായിക്കും. ദഹന പ്രശ്നങ്ങൾ, വയറിളക്കം,ഛർദി എന്നിവ മാറുന്നതിനും പനിക്കൂർക്ക ഇലയുടെ നീര് കഴിച്ചാൽ മതിയാവും. പനിക്കൂർക്ക ഇല തീയിൽ വാട്ടി നെറുകയിൽ വയ്ക്കുന്നത് നീർക്കെട്ട് ഒഴിവാക്കാൻ നല്ലതാണ്. ഈ ഇല തിളപ്പിച്ച വെള്ളം കുട്ടികൾക്ക് കുളിക്കാൻ ഉപയോഗിക്കുന്നത് പനി വരാതിരിക്കാൻ സഹായിക്കും.
പനിക്കൂർക്ക ഇലയുടെ നീര് പിഴിഞ്ഞെടുത്ത് കുടിക്കുന്നത് ശരീരത്തിൻറെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. നമ്മുടെ വീടുകളിലും പരിസരങ്ങളിലും ധാരാളമായി കാണുന്ന ഈ സത്യം ഒട്ടനവധി ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണങ്ങൾ ഉള്ള ഇതിൻറെ ഇലകൾ പലതരത്തിലുള്ള രോഗത്തിന് ശമനമേകും. ഈ സസ്യത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.