ഇന്നത്തെ തലമുറ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടമാകുന്ന രീതിയിൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പൊണ്ണത്തടി എന്ന് പറയുന്നത്. ഇതുമൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുടെ പ്രധാന കാരണം അമിതവണ്ണമാണ്. വിട്ടുമാറാത്ത വൃക്ക രോഗങ്ങൾ.
കരൾ രോഗങ്ങൾ, നേത്രരോഗങ്ങൾ ,ഹൃദയാഘാതം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അമിതവണ്ണം സന്ധികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇതുമൂലം മുട്ടുവേദന നടുവേദന എന്നിവ ചെറുപ്പക്കാരിലും സാധാരണമാണ്. അമിതവണ്ണം ചലനശേഷിയെ ബാധിക്കുകയും ശാരീരിക പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. പൊണ്ണത്തടിയുള്ള രോഗികൾക്ക് ആർത്തവ പ്രശ്നങ്ങളും വന്ധ്യതയ്ക്കുള്ള.
സാധ്യതയും കൂടുതലാണ്. ആരോഗ്യകരമായ ജീവിതം നയിക്കാൻ ശരീരഭാരം ആരോഗ്യകരമായി നിലനിർത്തണം. ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും ഒരു പരിധിവരെ അമിതവണ്ണം കുറയ്ക്കാനുള്ള പരിഹാരങ്ങളാണ്. കാർബോഹൈഡ്രേറ്റുകൾ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക. പകരം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിക്കുക.
കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, എണ്ണ പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡുകൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പുകവലി മദ്യപാനം എന്നീ ദുശീലങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. ഭക്ഷണം ക്രമത്തിലുള്ള നിയന്ത്രണത്തോടൊപ്പം വ്യായാമവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. ആരോഗ്യകരമായ ജീവിതത്തിന് അമിതവണ്ണം ഒരു ഭീഷണി ആകുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.