പാചക ആവശ്യങ്ങൾക്കും പുറമേ മായും മാനസികമായും ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഏലക്ക. സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി എന്നാണ് ഇത് അറിയപ്പെടുന്നത്. പുരാതന ചരിത്രത്തിലും ആയുർവേദ ഗ്രന്ഥങ്ങളിലും ഏലക്കയുടെ ഗുണങ്ങൾ പരാമർശിച്ചിട്ടുണ്ട്. കുങ്കുമപ്പൂവിനും വാനിലയ്കും ശേഷം ഏറ്റവും വിലപിടിപ്പുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക.
പോഷക ഘടകങ്ങൾ ധാരാളമായി അടങ്ങിയ ഒന്നാണ് ഈ ഭക്ഷ്യവസ്തു. വിറ്റാമിൻ ബി,6, വിറ്റാമിൻ ബി ത്രി, വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, മെഗ്നീഷ്യം എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ സമ്പന്നമാണ്. ധാരാളം ആൻറി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പലതരത്തിലുള്ള രോഗങ്ങളിൽ സുഖപ്പെടുത്താനുള്ള പരിഹാരം കൂടിയാണിത്.
ദിവസേനയുള്ള ഏലക്കയുടെ ഉപയോഗം ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഏലക്കയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ സംയുക്തങ്ങൾ വായ്നാറ്റം അകറ്റാൻ ഏറ്റവും ഉത്തമം തന്നെ. കഫക്കെട്ട്, ചുമ, ജലദോഷം എന്നിവയെ അകറ്റാൻ വളരെയധികം ഫലം ചെയ്യുന്നു. ഏലയ്ക്ക ശക്തമായ ഒരു ഉത്തേജക ഘടകമാണ്. ലൈംഗിക പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നു.
ശരീരത്തിലെ പ്രത്യുൽപാദന ഹോർമോണുകളെ ഉത്തേജിപ്പിച്ച് വന്ധ്യത ഇല്ലാതാക്കാൻ സഹായകമാണ്. ഏലയ്ക്ക ഔഷധ ചായ കുടിക്കുന്നത് ശരീരത്തിന് ഊർജ്ജം പകരാനും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അകറ്റാനും സഹായിക്കും. ധാരാളം ഔഷധഗുണങ്ങൾ ഉള്ള ഈ സുഗന്ധവ്യഞ്ജനം നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക. ഏലക്കയുടെ ആരോഗ്യഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകരുത്. കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.