ആരെയും ഞെട്ടിക്കുന്ന മുക്കുറ്റിയുടെ ഔഷധഗുണങ്ങൾ…

നമ്മുടെ തൊടിയിലും പറമ്പുകളിലും എല്ലാം നിൽക്കുന്ന ധാരാളം സസ്യങ്ങൾ ഉണ്ട്. പലതും ഏറെ ഔഷധഗുണങ്ങൾ നിറഞ്ഞവയാണ്. പണ്ടുകാലങ്ങളിൽ പല രോഗങ്ങളുടെയും ചികിത്സയ്ക്കായി ഇത്തരം സസ്യങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഈ സസ്യങ്ങളുടെ ഗുണങ്ങൾ ഏറെയും അറിയില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി.

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത് നിലത്തോട് പറ്റി വളരുന്ന ഈ ചെടിക്ക് ചെറിയ മഞ്ഞപ്പൂക്കൾ ഉണ്ടാകും. പല രോഗങ്ങളുടെയും ചികിത്സിക്കായി മുക്കുറ്റി ഉപയോഗിക്കാം. ഇന്ന് പലരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. പ്രമേഹത്തിന് നല്ലൊരു ഒറ്റമൂലിയാണ് മുക്കുറ്റി. ഇത് സമൂലം പറിച്ച് കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് തിളപ്പിച്ചെടുക്കുക.

ഈ വെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായകരമാകും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ നല്ലതാണ്. ശരീരത്തിലെ ടോക്സിനുകളെ നീക്കം നീക്കംചെയ്ത് കാൻസർ പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു. ചുമ , പനി ജലദോഷം, കഫക്കെട്ട്, ആസ്മ, തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ലൊരു നാട്ടുവൈദ്യം കൂടിയാണിത്. വിഷ ജീവികളുടെ കടിയേറ്റാൽ ആ ഭാഗത്ത് മുക്കുറ്റിയുടെ ഇല .

അരച്ചു പുരട്ടിയാൽ മതിയാകും. വിഷത്തെ ഇല്ലാതാക്കാൻ കഴിയുന്ന സസ്യമാണ് മുക്കുറ്റി. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും വയറിൻറെ ആരോഗ്യത്തിനും ഏറ്റവും ഉത്തമമാണ് ഈ ചെടി. സ്ത്രീജന്യമായ രോഗങ്ങൾക്ക് നല്ലൊരു പരിഹാരമാണിത്. മുക്കുറ്റിയുടെ ഇല കഴിക്കുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒട്ടേറെ ഗുണങ്ങൾ ഉള്ള ഈ സസ്യം ആരും അറിയാതെ പോകരുത്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *