കലാമണ്ഡലം ടീച്ചർക്ക്‌ മുമ്പിൽ ചുവടുകൾ വെച്ച് താരം .!! സന്തോഷത്തിൽ ചിത്രങ്ങൾ പങ്കുവെച്ച് ദിൽഷ പ്രസന്നൻ. | The Actor Took Steps In Front Of Kalamandalam Teacher.

The Actor Took Steps In Front Of Kalamandalam Teacher : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് സീസൺ 4 ലെ കേരളക്കാരുടെ പ്രിയ മത്സരാർത്ഥിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ദിൽഷ പ്രസന്നൻ. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാൻ സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റ പുതിയ വിശേഷങ്ങൾ ആണ് ആരാധകർക്കായി പങ്കുവയ്ക്കുന്നത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.

അതുകൊണ്ട് തന്നെ താരത്തിന്റെ വാർത്തകൾ എല്ലാം ഏറെ ജനശ്രദ്ധ ആകർഷിക്കാറുണ്ട്. ഇന്നിതാ താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ദിൽഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് ആരാധകർക്കായി ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്.

വീഡിയോയിൽ ദിൽഷ പാട്ടുകൾക്കനുസരിച്ചുള്ള നൃത്തച്ചുവടുകൾ വെച്ച് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിനൊപ്പം തന്നെ താരത്തിന്റെ വാക്കുകളും ഏറെ ശ്രദ്ധേയമാകുന്നു. ” ഞാൻ ഒരു ക്ലാസിക്കൽ ഡാൻസർ അല്ലെങ്കിലും കലാമണ്ഡലം സുമതി ടീച്ചറുടെ മുമ്പിൽ ചുവടുകൾ വയ്ക്കാൻ എനിക്ക് അവസരം കിട്ടി. എനിക്ക് എപ്പോഴും ഈ നിമിഷങ്ങൾ ഏറെ വിലപ്പെട്ടതാണ് ഒപ്പം സുമതി ടീച്ചറുടെ അനുഗ്രഹവും എപ്പോഴും എന്റെ കൂടെ ഉണ്ടാകും. ഒരുപാട് നന്ദി സുമതി ടീച്ചർ..

” എന്നിങ്ങനെ ആയ്രുന്നു ദിൽഷ കുറിച്ചത്. ഒരുപാട് സന്തോഷത്തോടെ ആണ് താരം ആരാധകർക്ക് മുമ്പിൽ ചുവടുകൾ വെച്ചത്. സെറ്റ് സാരി ഉടുത്ത് അതി മനോഹരമായിട്ടാണ് താരം നൃത്തം വെക്കുന്നത്. താരത്തിന്റെ ഈ വീഡിയോക്ക് നിരവധി പേരാണ് ലൈക്കുകളും കമ്മെന്റുകളും നൽകി രംഗത് എത്തിയിരിക്കുന്നത്. ഒപ്പം ഓണത്തിന്റെ ആശംസകളും താരം നേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *