പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് താരൻ. തലയിൽ താരൻ ഉണ്ടെങ്കിൽ അസഹ്യമായ ചൊറിച്ചിലും മുടികൊഴിച്ചിലും ഉണ്ടാവും. താരൻ ഉണ്ടാവുന്നതിന് കാലാവസ്ഥയ്ക്ക് ഒരു പങ്കുമില്ല. എന്നാൽ പലരും വളരെ നിസ്സാരമായി കണക്കാക്കുന്ന ഒന്നാണ് താരൻ. ഇവ പൊളിഞ്ഞുളകി മുഖത്തും കഴുത്തിലും വീണു തുടങ്ങുമ്പോഴാണ് പലരും ഇതിനെപ്പറ്റി ശ്രദ്ധിക്കാറുള്ളത്.
വിപണിയിൽ ലഭ്യമാകുന്ന കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങളാണ് പലരും ഇത് അകറ്റാനായി ആദ്യം ഉപയോഗിക്കാൻ പോകുന്നത്. എന്നാൽ ഇവ മുടിയുടെ ആരോഗ്യത്തിന് ഭീഷണി ആകുന്നു. ചില പ്രകൃതിദത്തമായ രീതികൾ ഉപയോഗിക്കുന്നതാണ് താരൻ അകറ്റുന്നതിനും മുടി വളരുന്നത്തിനും ഏറ്റവും ഉത്തമം. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് മുരിങ്ങയില.
ആരോഗ്യഗുണങ്ങൾക്ക് പുറമേ ഒത്തിരി സൗന്ദര്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. അടുത്തതായി വേണ്ട പദാർത്ഥം കഞ്ഞിവെള്ളമാണ്. കഞ്ഞി വെള്ളത്തിൻറെ ഉപയോഗങ്ങൾ പറഞ്ഞുതരാതെ തന്നെ എല്ലാവർക്കും അറിയാം. ഒരു മിക്സിയുടെ ജാറിലേക്ക് നല്ലവണ്ണം കഴുകി വൃത്തിയാക്കിയ മുരിങ്ങയിലയും അല്പം കഞ്ഞിവെള്ളവും ഒഴിച്ചു കൊടുക്കുക. ഇവ നന്നായി അരിച്ചെടുത്ത് അതിലേക്ക് ഒരു നാരങ്ങയുടെ പകുതി കഷ്ണം.
പിഴിഞ്ഞ് ഒഴിച്ചുകൊടുത്താൽ മതിയാവും. ഇതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർത്തു കൊടുക്കുക. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ്. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് താരൻ മുഴുവനായും കളയുവാൻ സഹായകമാണ്. ഇത് ഉണ്ടാക്കേണ്ട രീതി മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.