കല്ലുരുക്കി എന്ന ഈ സസ്യം മതി പല രോഗങ്ങളും വിട്ടുമാറാൻ…

എല്ലാവർക്കും വളരെ പരിചിതമായ ഒരു സസ്യമാണ് കല്ലുരുക്കി. ഏകദേശം 30 സെന്റീമീറ്റർ ഉയരത്തിൽ ഈ സസ്യം വളരും. പച്ചനിറത്തിലുള്ള തണ്ടിനു ചുറ്റും ചെറിയ ഇലകൾ കാണപ്പെടുന്നു. വിത്തുകൾ തോങ്ങലുകൾ പോലെ പച്ചനിറത്തിൽ കാണപ്പെടുന്നു. ചെറിയ വെളുത്ത പൂക്കളാണ് ഇവയ്ക്കുള്ളത്. വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് ഇത്. കഫം, പിത്തം, പനി ,ത്വക്ക് രോഗങ്ങൾ ,മൂത്രാശയത്തിലെ കല്ല്.

എന്നിങ്ങനെ പല രോഗങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. മൂത്രത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് ഇത് ഔഷധമായി ഉപയോഗിക്കാവുന്നതാണ്. കല്ലുരുക്കി വേരോടെ പറിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് ആ പാനീയം ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം കുടിക്കുന്നത് മൂത്രത്തിലെ കല്ല് അലിയിച്ച് കളയാൻ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് വളരെ സഹായകമാണ്.

അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾ കല്ലുരുക്കിയുടെ വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ ഗുണം ചെയ്യും. ചൊറിച്ചിൽ, മുറിവ് പോലുള്ള ത്വക്ക് രോഗങ്ങൾക്കും ഇവ അരച്ച് തേക്കുന്നത് വളരെ നല്ലതാണ്. ഉദരസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കല്ലുരുക്കി സമൂലം വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അസിഡിറ്റി, വയറ്റിലെ അസ്വസ്ഥതകൾ എന്നിവ മാറുന്നതിന് ഉപകാരപ്പെടും.

പല്ലുവേദന മാറുന്നതിനും ഇത് വളരെ അധികം സഹായിക്കും. അരിമ്പാറ പോലുള്ള ത്വക്ക് പ്രശ്നങ്ങൾക്ക് ഇവ അരച്ച് ആ ഭാഗങ്ങളിൽ പുരട്ടി കൊടുത്താൽ മതിയാകും. പല രോഗങ്ങളുടെയും ചികിത്സയ്ക്ക് ഈ സസ്യം പരമ്പരാഗതമായി പല രാജ്യങ്ങളിലും ഉപയോഗിച്ചുവരുന്നു. കല്ലുരുക്കി എന്ന ഈ ചെടിയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *