വളരെ വലിയ ഭീതിയോടെ എല്ലാവരും നോക്കിക്കാണുന്ന ഒരു അസുഖമാണ് അർബുദം.ജീവൻ എടുക്കുന്ന ഒരു രോഗമായാണ് ഇത് ഇന്നും അറിയപ്പെടുന്നത്. എന്നാൽ ക്യാൻസറിനെ അതിജീവിച്ചവർ നമുക്കിടയിൽ ഒട്ടേറെ ഉണ്ട്. തുടക്കത്തിൽ തന്നെ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ തിരിച്ചറിയുക.തുടക്കത്തിലുള്ള രോഗനിർണയം പല സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കും.
ക്യാൻസർ ബാധിക്കുന്ന ഭാഗങ്ങളിലെ അടുത്തുള്ള മറ്റ് അവയവങ്ങളെയും ഞരമ്പുകളെയും രക്തക്കുഴലുകളെയും ഇത് ബാധിക്കും. ഇതുമൂലം ചില ലക്ഷണങ്ങളും അടയാളങ്ങളും ശരീരത്തിൽ കാണാൻ സാധിക്കും. ക്യാൻസർ ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ അതിൽ ഏറ്റവും പ്രധാനമായി കാണുന്ന ലക്ഷണം ശരീരഭാരം വേഗത്തിൽ കുറയുന്നതാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക ഒപ്പം.
ക്ഷീണവും തളർച്ചയും ഉണ്ടാവുക. ക്യാൻസർ മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു ലക്ഷണമാണ് പനി. ചർമ്മത്തിൽ ഉണ്ടാവുന്ന ക്യാൻസർ ചർമ്മത്തിൽ ചുവന്ന തടിപ്പുകൾ, ചുവന്ന നിറം, അമിത രോമവളർച്ച എന്നിവയ്ക്ക് കാരണമാകുന്നു. ദീർഘകാലമായി ഉണ്ടാകുന്ന മലബന്ധം, വയറുവേദന, വയറിളക്കം, വയറിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവ വൻകുടലിലെ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. കാൻസറിന്റെ ആദ്യഘട്ടത്തിൽ കാണുന്നതാണ് അമിതമായ രക്തസ്രാവം.
ദഹനക്കേട് അല്ലെങ്കിൽ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടാണ് ശ്വാസനാളത്തിന്റെ കാൻസർ ലക്ഷണങ്ങൾ. ശരീരം കാണിച്ചു തരുന്ന പല ലക്ഷണങ്ങളും തുടക്കത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുകയാണെങ്കിൽ രോഗത്തിൻറെ സങ്കീർണ്ണതകളിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാൻ സാധിക്കും. ക്യാൻസറിനെ പറ്റി പലരും പറയുന്ന തെറ്റായ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ രോഗനിർണയം ചെയ്യേണ്ടതുണ്ട്.കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക