പലരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വായനാറ്റം ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന ഒന്നാണ് വായനാറ്റം. എന്നാൽ പലവിധത്തിലുള്ള മൗത്ത് വാഷുകൾ ഉപയോഗിച്ചിട്ടും ഇതിന് പരിഹാരം ലഭിക്കാത്തവരാണ് പലരും. വയനാറ്റത്തിനുള്ള കാരണങ്ങൾ പലരിലും പലതാണ്. ചില വായ്നാറ്റങ്ങൾ താൽക്കാലിക മാത്രമാണ്.രാവിലെ ഉറങ്ങി എണീക്കുമ്പോൾ മിക്കവരിലും ഇത് ഉണ്ടാവാറുണ്ട്.
പ്രധാനകാരണം രാത്രിയിൽ വായിനകത്ത് ബാക്ടീരിയകൾ കൂടുതലായി ഉണ്ടാകുന്നതാണ്. ഈ കീടാണുക്കൾ ദുർഗന്ധമായ സംയുക്തങ്ങൾക്ക് കാരണമാകുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ശരിയായി വായ കഴുകിയില്ലെങ്കിലും വായനാറ്റം ഉണ്ടാകും. മോണ വീക്കം, ദന്തക്ഷയം, മോണയിൽ ഉണ്ടാകുന്ന പഴുപ്പ് എന്നിവ മൂലവും ഇത് ഉണ്ടാവാം. ഉദര സംബന്ധമായ ചില രോഗങ്ങൾ കാരണവും ഇത് ഉണ്ടാവുന്നതാണ്.
ഗ്യാസ്ട്രബിൾ ഹെർണിയ പോലുള്ള രോഗങ്ങളും ഇതിനുള്ള പ്രധാന കാരണമാണ്. ചില അപൂർവ സാഹചര്യങ്ങളിൽ ചില മരുന്നുകളുടെ അമിത ഉപയോഗമൂലവും ഇത് ഉണ്ടാവാം. മൗത്ത് വാർഷികൾ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ രീതിയിൽ ചില പൊടികൈകൾ ഉപയോഗിച്ച് വായ്നാറ്റം അകറ്റാവുന്നതാണ്. ചെറിയ ചൂടുള്ള വെള്ളത്തിൽ കുറച്ച് ഉപ്പ് ഇട്ട് അത് ഉപയോഗിച്ച് കുൽകുഴിയാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വായനാറ്റം കുറയ്ക്കാൻ സഹായിക്കും. കുക്കുമ്പർ ചെറിയ കഷണങ്ങളാക്കി വായിൽ വയ്ക്കുന്നതും ഇത് അകറ്റാൻ സഹായിക്കും. വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം ചെറിയ ചൂടിൽ വായിൽ ഒഴിച്ച് കവിൾ കൊള്ളുന്നതും ഇതിന് സഹായം ആണ്. അതുപോലെ തന്നെ പേരയിലെ ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കുഴിയുന്നതും വയനാറ്റം അകറ്റാൻ സഹായകമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.