ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കാതിരിക്കരുത് ഇവ പല രോഗങ്ങൾക്ക് കാരണമാകും…

ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു തരം ഫാറ്റി ആസിഡുകൾ ആണ് ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ. നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമുള്ള ഒരു കൊഴുപ്പാണ് ഇത്. തലച്ചോറിന്റെ ആരോഗ്യത്തിനും കരളിൻറെ ആരോഗ്യത്തിന് ഇത് വളരെ അത്യാവശ്യമാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് മാനസിക ആരോഗ്യത്തിനും ഗുണം ചെയ്യും.

മാനസിക സമ്മർദ്ദം, വിഷാദം, ഉൽക്കണ്ട തുടങ്ങിയവ കുറയ്ക്കാൻ സഹായകമാണ്. ഹൃദയത്തിൻറെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇവ അടങ്ങിയ ചില ഭക്ഷണങ്ങൾ നമുക്ക് പരിചയപ്പെടാം. ഒമെഗാ ത്രീ ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സാണ് സാൽമൺ ഫിഷ്. വിറ്റാമിൻ ബി, ഡി എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത്.

തലച്ചോറിന്റെയും കരളിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒമെഗാ ത്രീ ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൽനട്ട്സ്. മഗ്നീഷ്യം, കോപ്പർ, വിറ്റാമിൻ ഇ, ആൻറി ഓക്സിഡന്റുകൾ എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കാൻ ഇത് സഹായമാണ്. ഫൈബർ, വിറ്റാമിൻ കെ, മഗ്നീഷ്യം, പൊട്ടാസ്യം, ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ .

എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് സോയാബീൻസ്. അടുത്ത പ്രധാന ഉറവിടം മുട്ടയാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട് അത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെമ്മീനിലും ധാരാളമായി ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. എന്നാലും ഏത് ഭക്ഷണവും അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *