മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ഏകദേശം 1.5 കിലോയാണ് മുതിർന്ന ഒരാളുടെ കരളിൻറെ വലിപ്പം. ശരീരത്തിലെ നിരവധി സങ്കീർണ്ണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവം ആണിത്. ശരീരത്തിലെ മാലിന്യങ്ങളെയും ആവശ്യമില്ലാത്ത വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കാൻ കരൾ സഹായിക്കുന്നു.
ദഹനത്തിന് ആവശ്യമായ പിത്തരസം ഉൽപ്പാദിപ്പിക്കുന്നത് ഇവിടെയാണ്. കേടു പറ്റിയാൽ സ്വയം സുഖപ്പെടുത്താനും പുനർജനിപ്പിക്കാനും ഉള്ള ശേഷി കരളിനുണ്ട്. എന്നാൽ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ വരുന്ന ചില കരൾ രോഗങ്ങൾ ഈ അവയവത്തെ മൊത്തമായി തകരാറിലാക്കുന്നു. കരളിനെ ബാധിക്കുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്.
കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പുകൾ കാരണം ചിലരിൽ ഇത് നീർക്കെട്ട് ഉണ്ടാകുന്നതിന് കാരണമാകുന്നു. ഫാറ്റി ലിവർ പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഒന്ന് മദ്യപിക്കുന്നവരിൽ മാത്രം കാണുന്ന ഫാറ്റി ലിവർ. രണ്ടാമത്തേത് മദ്യപിക്കാത്തവരിൽ വരുന്ന ഫാറ്റി ലിവർ. അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോൾ എന്നിവയെല്ലാമാണ് മദ്യപിക്കാത്തവരിൽ വരുന്ന ഫാറ്റി ലിവറിന്റെ കാരണങ്ങൾ.
തുടക്കത്തിൽ ഫാറ്റി ലിവർ ഉൾപ്പെടെ പല കരൾ രോഗങ്ങൾക്കും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ പല കരൾ രോഗങ്ങളും മറ്റു രോഗങ്ങളുടെ ടെസ്റ്റുകൾ സമയത്താണ് നിർണയിക്കപ്പെടുന്നത്. ഇത് കൂടുതൽ സങ്കീർണതകൾക്ക് കാരണമാകുന്നു. അടിവയറ്റിലെ വേദന, ക്ഷീണം, തല ചുറ്റൽ, അസ്വസ്ഥത , ഭാരക്കുറവ് , തുടങ്ങിയവയെല്ലാമാണ് ചിലരിലെങ്കിലും കാണുന്ന ലക്ഷണങ്ങൾ. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഒരു പരിധി വരെ ഈ രോഗം പിടിച്ചുനിർത്താം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.