ഇന്ന് വളരെ ഭീതിയോടെ കാണുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രാതീതമായി വർദ്ധിക്കുന്ന അവസ്ഥയാണിത്. ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കുറയുകയോ, അല്ലെങ്കിൽ ഉല്പാദിപ്പിക്കുന്ന ഇൻസുലിൻ കോശങ്ങൾക്ക് ഉപയോഗം ആവാതിരിക്കുകയോ ചെയ്യുമ്പോൾ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നു.
ഈ അവസ്ഥയാണ് പ്രമേയം അഥവാ ഡയബറ്റിസ് എന്ന് പറയുന്നത്. പ്രായഭേദമന്യേ ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഇത് കൂടുതലായി കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമ കുറവുമാണ് ഇതുപോലുള്ള ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണമായ കണക്കാക്കുന്നത്.
പാരമ്പര്യം, ജനിതക കാരണങ്ങൾ, അമിതവണ്ണം, പുകവലി മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ ഇവയെല്ലാമാണ് പ്രധാനമായും പ്രമേഹത്തിനുള്ള കാരണങ്ങളായി സൂചിപ്പിക്കുന്നത്. പ്രമേഹത്തിനുള്ള മരുന്നുകൾ കഴിക്കാൻ ഏറെ മടിക്കുന്നവരാണ് മലയാളികൾ. മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ട് വൃക്കകൾക്ക് തകരാർ ഉണ്ടാവുമോ എന്ന ആശങ്കയാണ് പലർക്കും. എന്നാൽ വൃക്ക തകരാറിലാക്കുന്നത് മരുന്നുകള്ളല്ല പ്രമേഹമാണ് എന്ന സത്യം പലരും തിരിച്ചറിയാൻ ഉണ്ട്.
പ്രകൃതിദത്തമായ രീതിയിൽ പ്രമേഹം കുറയ്ക്കുന്നതിനുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പറയുന്നത്. ഇതിന് രണ്ടു ചേരുവകൾ മാത്രമാണ് ആവശ്യമുള്ളത് പച്ചനെല്ലിക്കയും മഞ്ഞളും. പച്ച നെല്ലിക്കയും നല്ല ശുദ്ധമായ മഞ്ഞളും നന്നായി അരച്ചെടുക്കുക.ഇത് പിഴിഞ്ഞെടുത്ത് ഇതിൻറെ നീര് രാവിലെ വെറും വയറ്റിൽ പ്രമേഹ രോഗികൾക്ക് കുടിക്കാവുന്നതാണ്. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് പ്രമേഹം കുറയുന്നതിന് സഹായിക്കും. പ്രമേഹരോഗികൾ ഈ ഒറ്റമൂലി ഉപയോഗിച്ച് നോക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.