പിറന്നാൾ ഗംഭീരമാക്കി ആരതി പൊടി..!! ചിത്രങ്ങൾ വൈറൽ ആക്കി ആരാധകർ… | Robin Gives Aarti a Big Surprise On Her Birthday.

Robin Gives Aarti a Big Surprise On Her Birthday : ഒരു ചാനൽ അഭിമുഖത്തിന് ഇടയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ആരതി പൊടി. തന്റെ ആദ്യത്തെ അഭിമുഖത്തിലൂടെ തന്നെ മലയാളക്കര ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരമായി മാറി. ഇപ്പോഴതാ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആണ് ആരതി പൊടിയുടെ പിറന്നാൾ ആഘോഷം അതിഗംഭീരമായി നടത്തിയത്.

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. നിരവധി പേർ ആരാധകർ ആയുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളൽ വൈറലായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് ആരാധകർക്കായി ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുള്ളത്. താരം നല്ലൊരു മോഡലും ഒപ്പം ബിസിനസ്‌ വുമൺ കൂടിയാണ് ആരതി പൊടി. ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥിയായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണനെ ആണ് ആരതി വിവാഹം ചെയ്യാൻ പോകുന്നത്.

ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നും അടുത്ത വർഷം ഫെബ്രുവരിയോടു കൂടി തങ്ങളുടെ വിവാഹം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. ഏറെ ജനശ്രദ്ധ ആകർഷ താരങ്ങളായത് കൊണ്ട് തന്നെ ഇരുവരുടെയും ചെറിയ വാർത്തകൾ പോലും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറാറുണ്ട്. പിറന്നാൾ ആഘോഷത്തിന് ഇടയിൽ ആരതി ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒപ്പം തലയിൽ ഒരു ക്രൗൺ അണിഞ്ഞ് അതിസുന്ദരി ആയിട്ടാണ് എത്തുന്നത്.

ഒപ്പം ആരതിയുടെ അടുത്തായി റോബിനും നിൽക്കുന്നത് കാണാം. ഇരുവരും പരസ്പരം കേക്ക് കൊടുക്കുന്ന രസകരമായ വീഡിയോ ആരാധകർ ഒത്തിരി സന്തോഷത്തോടെ ഏറ്റെടുത്തു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ലൈക്കും കമന്റ്കളുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ താരത്തിന് പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *