പഴമക്കാരുടെ പ്രധാന ആചാരം ആയിരുന്നു എണ്ണ തേച്ചു കുളി. നെറുകയിൽ എണ്ണ തേക്കുന്നതിന് ഒട്ടേറെ പ്രാധാന്യമുണ്ട്. നെറുക എന്നത് നാഡീ ഞരമ്പുകളുടെ പ്രഭവ സ്ഥാനമാണ്. നെറുകയിൽ എണ്ണ തേക്കുമ്പോൾ അത് നാഡീവ്യൂഹത്തിലൂടെ നേരിട്ട് ഇറങ്ങും. എണ്ണ തേച്ചു കുളിക്കുമ്പോൾ അത് നെറുകയിലൂടെ പാദങ്ങൾ വരെ ഇറങ്ങി ശരീര താപത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.
എണ്ണ ശരീരത്തിൽ തേച്ചുപിടിപ്പിക്കുമ്പോൾ അത് ശരീരത്തിലുള്ള പൊടിപടലങ്ങളും അഴുക്കുമായി അലിഞ്ഞുചേരുന്നു. വെള്ളമൊഴിക്കുമ്പോൾ അഴുക്കും പൊടിയും അതോടൊപ്പം പുറത്തേക്ക് പോകുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് എണ്ണ തേച്ചു കുളി. ശരീരം മുഴുവൻ എണ്ണ തേച്ചു കുളിക്കുമ്പോൾ എണ്ണ തേച്ചതിനുശേഷം നന്നായി തിരുമ്പുക ഇത് രക്തയോട്ടത്തിന് സഹായിക്കും.
ഞരമ്പുകളുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുവാൻ സഹായകമാകും. ഇതുമൂലം ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം എണ്ണ തേച്ചു കുളിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നു. കാഴ്ചശക്തി കൂടാനും നേത്രരോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായകമാകും.
എണ്ണ തേച്ച് കുളിക്കുന്നത് മൂലം ചർമ്മത്തിന്റെ ആരോഗ്യവും നിറവും വർദ്ധിക്കുന്നു. ശാരീരികമായും മാനസികമായും ഒത്തിരി ഗുണങ്ങൾ ആണ് എണ്ണ തേച്ചു കുളിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ഇതിനൊക്കെ അപ്പുറം നമ്മുടെ സംസ്കാരത്തിൻറെ ഒരു പ്രധാന ഭാഗമാണിത്. ഇന്നത്തെ കാലത്ത് എണ്ണ തേച്ചു കുളിക്കുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. ഇതിൻറെ ഗുണങ്ങൾ മനസ്സിലാക്കി ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം എണ്ണ തേച്ചു കുളി ശീലമാക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.