പലരുടെയും വീടുകളിലെ പ്രധാന പ്രശ്നമാണ് ബാത്റൂമിൽ നിന്നും വരുന്ന ദുർഗന്ധം. പ്രത്യേകിച്ചും ബെഡ്റൂമിലെ ബാത്റൂമുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് അത്ര നല്ല കാര്യമല്ല. ഇത്തരത്തിലുള്ള ദുർഗന്ധം ഇല്ലാതാക്കാൻ പല ഉൽപ്പന്നങ്ങളും മാറിമാറി ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇതുമൂലം താൽക്കാലിക പരിഹാരം മാത്രമേ ലഭിക്കുന്നുള്ളൂ.
ദിവസേന ബാത്റൂം വൃത്തിയാക്കേണ്ടത് വളരെ അനിവാര്യമാണ്. ഇതിനായി നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ക്ലീനിങ് പ്രോഡക്ടുകൾ വേണമെങ്കിലും ഉപയോഗിക്കാം. ഉരച്ചു കഴുകുന്നതുമൂലം ബാത്റൂമിലെ കീടാണുക്കൾ നശിക്കും. ബാത്റൂം എല്ലായിപ്പോഴും ഉണക്കി വൃത്തിയാക്കി സൂക്ഷിക്കുക. വെള്ളം കെട്ടിനിൽക്കുന്ന ബാത്റൂമുകളിൽ നിന്ന് ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
ബാത്റൂമുകളിലെ ജനാലകൾ അടച്ചിടാതെ തുറന്നിടുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വായു സഞ്ചാരം ഉണ്ടെങ്കിൽ മാത്രമേ ദുർഗന്ധം പുറത്തേക്ക് പോവുകയും പുഴുക്ക മണം ഇല്ലാതിരിക്കുക യുള്ളൂ. ബാത്റൂം സുഗന്ധം ഉള്ളതാക്കാൻ പലതരത്തിലുള്ള ബാത്റൂം ഫ്രഷ്നേഴ്സ് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇതിൻറെ ഒന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ബാത്റൂം സുഗന്ധമുള്ളതാക്കി മാറ്റാൻ സാധിക്കും. അതിനായി ഒരു ചെറിയ ബൗളിൽ കുറച്ച് അരി എടുക്കുക.
ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്തു കൊടുക്കുക. ദുർഗന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് ബേക്കിംഗ് സോഡാ. ഇതിലേക്ക് അല്പം ഡെറ്റോളോ അല്ലെങ്കിൽ ഏതെങ്കിലും എസൻസോ ഒഴിച്ചുകൊടുക്കാവുന്നതാണ്. ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഇത് അടയ്ക്കുക. അതിൻറെ മുകളിലായി ഒരു ഓട്ട ഇട്ടു കൊടുക്കുക. ഇത് ബാത്റൂമിൽ സൂക്ഷിക്കുക ആണെങ്കിൽ ദുർഗന്ധം മാറിക്കിട്ടും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.