കാലിലേക്കുള്ള രക്തയോട്ടം കുറയൽ പലരും വളരെ നിസ്സാരമായി കണക്കാക്കുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ അപകടത്തിൽ ആക്കുന്നു. കാലിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നത്തിനു പലകാരണങ്ങളും ഉണ്ട്. അത് എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തചക്രമണം നടന്നാൽ മാത്രമേ ശരീരത്തിന് .
ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുകയുള്ളൂ. എല്ലാ അവയവങ്ങളിലേക്കും രക്തചക്രമണം നടന്നാൽ മാത്രമേ അതിൻറെ പ്രവർത്തനം ശരിയായി തുടരുകയുള്ളൂ. കാലിലേക്കുള്ള രക്ത സംക്രമണം കുറയുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിച്ച് തരും. പ്രമേഹ രോഗികളിൽ കാലിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് സാധ്യതകൾ ഏറെയാണ്.
കാലിന് ഉണ്ടാവുന്ന അതികഠിനമായ വേദനയാണ് ഇതിൻറെ പ്രധാന ലക്ഷണം. അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾ ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ ധമനികളുടെ ഭിത്തിയിൽ കൊളസ്ട്രോൾ കൊഴുപ്പ് എന്നിവ അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയും ഉണ്ട്. ഇത്തരം തടസ്സങ്ങൾ ധമനികളെ കടുപ്പമുള്ളതും ഇടുങ്ങിയതും ആക്കി മാറ്റുന്നു.
ഇത് കോശങ്ങൾ നശിക്കുന്നതിന് കാരണമാകുന്നു. ഹൃദയാഘാതം പോലുള്ള അവസ്ഥകൾ ഇതുമൂലം ഉണ്ടാവുന്നുണ്ട്. അമിതവണ്ണം ഉള്ളവരിൽ അവരുടെ ശരീര ഭാരത്തെ കാലിന് താങ്ങാൻ സാധിക്കാതെ വരുമ്പോൾ കാലിലേക്കുള്ള രക്ത ച ക്രമണം കുറയുന്നു. ഇത് അല്പം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ്. അമിതഭാരം ഉള്ളവരെ ഹൃദയത്തിൽ രക്തം പമ്പ് ചെയ്യുമ്പോൾ കൂടുതൽ മർദ്ദം ആവശ്യമായി വരും. ഇതുമൂലം രക്തസമ്മർദ്ദം കൂടുന്നതിനും ഹൃദയാഘാതം ഉണ്ടാകുന്നതിനും സാധ്യത ഏറെയാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.