നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു സസ്യമാണ് കൊടുത്തുവ. ഇതിൻറെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ ഉണ്ടാവും. ഇതിൻറെ ഇലകൾ ചെറിയ ചൂടുവെള്ളത്തിൽ ഇട്ടാൽ ചൊറിച്ചിൽ മാറിക്കിട്ടും. പറമ്പുകളിലും പാടത്തും ഇത് കൂടുതലായി കാണപ്പെടുന്നു. മഴക്കാലങ്ങളിലാണ് ഈ ചെടി കൂടുതലായി കാണപ്പെടുന്നത് .
ആരോഗ്യകരമായ ഒട്ടേറെ ഗുണങ്ങൾ ഇതിനുണ്ട്. ശരീരത്തിലെ വിഷാംശകളെ ഇല്ലാതാക്കാൻ ഈ സസ്യത്തിന് കഴിയും. രക്തശുദ്ധീകരണത്തിന് വളരെ നല്ലതാണ്, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ ഇതിന് കഴിയും, മൂത്രത്തിൽ കല്ല് മാറുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്, ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾ ഇല്ലാതാക്കാൻ ഇതിന് കഴിയും.
ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാനും പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കൊടുത്തുവ ഉപയോഗിക്കാവുന്നതാണ്. ഇതിൻറെ ഇലകൾ വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിച്ചാൽ ഷിമോഗ്ലോബിന്റെ അളവ് വർദ്ധിക്കും. അയൺ സമ്പുഷ്ടമായ ഈ ഇലകൾ അനീമിയ അഥവാ വിളർച്ച പോലുള്ള അസുഖങ്ങൾക്ക് നല്ലൊരു പരിഹാരമാണ്. കൊടുത്തുവയുടെ ഇലകളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് സന്ധിവേദന, എല്ല് തേയ്മാനം, എന്നീ രോഗങ്ങൾക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ്.
എല്ലിന് നല്ല ബലം ലഭിക്കുന്നതിന് സഹായിക്കുന്നു. കൊടുത്തുവ ഇലകൾ വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്. അസിഡിറ്റി, മലബന്ധം എന്നീ പ്രശ്നങ്ങൾ മാറിക്കിട്ടും. കൊടുത്തൂവയുടെ ഇലകൾ ചെറിയ ചൂടുവെള്ളത്തിലിട്ട് കഴുകി തോരൻ ഉണ്ടാക്കുന്നതും നല്ലതാണ്. ഈ സസ്യത്തിന് ചൊറിയണം എന്ന് മറ്റൊരു പേര് കൂടിയുണ്ട്. ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ള കൊടുത്തുവ എന്ന ഈ സസ്യം ഇനി ആരും പിഴുത് കളയരുത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.