സൗന്ദര്യ സംരക്ഷണത്തിന് വളരെ അധികം പ്രാധാന്യം നൽകുന്ന ഇന്നത്തെ കാലത്ത് പല്ലുകളുടെ ആരോഗ്യവും സംരക്ഷണവും വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ ദഹനപ്രക്രിയ നടക്കണമെങ്കിൽ ഭക്ഷണങ്ങൾ അവ ചരച്ച് കഴിക്കണം. പല്ലുകൾ ഉണ്ടെങ്കിൽ മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. പല്ലുകളിൽ ഉണ്ടാകുന്ന കേട്, മോണപഴുപ്പ് ,ദന്തക്ഷയം, മഞ്ഞനിറത്തിലുള്ള പ്ലാക്കുകൾ ഇവയെല്ലാം വളരെ ആശങ്കാകരമാണ്.
വെളുത്ത ഭംഗിയുള്ള പല്ലുകൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. പല്ലിലെ മഞ്ഞ നിറം പലരുടെയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. ഇതുമൂലം പൊതു ഇടങ്ങളിൽ ചിരിക്കാൻ മടിക്കുന്നവർ പലരുണ്ട്. പല്ലു വെളുപ്പിക്കുന്നതിനും മഞ്ഞനിറം അകറ്റുന്നതിനും ആയി ഒട്ടേറെ സാങ്കേതികവിദ്യകൾ നിലവിലുണ്ട്. എന്നാൽ പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന ചില പൊടിക്കൈകൾ.
വളരെ ഉപകാരപ്രദമാണ്. അങ്ങനെ വളരെ ഉപകാരപ്രദമായ ഒരു പൊടിക്കൈയാണ് ഇവിടെ പറയുന്നത്. അതിന് ആവശ്യമായ വസ്തുക്കൾ ഒരു കഷണം ഇഞ്ചി നാരങ്ങാനീര് പിന്നെ നമ്മൾ ഉപയോഗിക്കുന്ന ഏതെങ്കിലും ടൂത്ത് പേസ്റ്റ്. ഫ്ലൂറൈറ്റ് കൂടുതൽ അടങ്ങിയ ടൂത്ത് പേസ്റ്റുകൾ ആണ് ഇതിന് നല്ലത്. ഇഞ്ചി ചെറിയ കഷണങ്ങളാക്കി ചതച്ചെടുക്കുക ഇതിലേക്ക് അല്പം നാരങ്ങാനീര് ഒഴിച്ചു കൊടുക്കുക.
നമ്മൾ ബ്രഷ് ചെയ്യാൻ എടുക്കുന്ന അളവിൽ ടൂത്ത്പേസ്റ്റ് ഇതിലേക്ക് കലർത്തി നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഉപയോഗിച്ച് ബ്രഷ് ചെയ്യാവുന്നതാണ്. സാധാരണ ചെയ്യുന്നതിലും അല്പം കൂടുതൽ സമയം ബ്രഷ് ചെയ്യാനായി ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നത് മൂലം നിങ്ങളുടെ പല്ലിലെ മഞ്ഞ നിറം മാറിക്കിട്ടും. വളരെ ഉപകാരപ്രദമായ ടിപ്പ് ആണിത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.