സൗന്ദര്യ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുഖക്കുരു. എന്നാൽ ഇത് ചിലർക്ക് സൗന്ദര്യ പ്രശ്നം മാത്രമല്ല അപകർഷതാബോധം, ആത്മവിശ്വാസക്കുറവ്, എന്നിങ്ങനെ പല വിഷമതകളിലേക്കും കാരണമാകുന്നു. കൗമാരക്കാരിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത് എന്നാൽ ചിലരിൽ 30 വയസ്സ് കഴിയുമ്പോഴും മുഖക്കുരു കണ്ടുവരുന്നുണ്ട്. ഇത് പ്രധാനമായും ഹോർമോണുകളുടെ വ്യതിയാനം മൂലമാണ്.
ഉണ്ടാവുന്നത്. കഴുത്തുകളിൽ ഉണ്ടാവുന്ന കറുത്ത അടയാളങ്ങളും മുഖക്കുരുവും ഇവ രണ്ടും ഉണ്ടാകുന്ന സ്ത്രീകളിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂടുന്നതും ആവാം. മുഖക്കുരു മാറുന്ന സമയത്ത് തൊലിയിൽ ഉണ്ടാകുന്ന ഇളം ബ്രൗൺ അല്ലെങ്കിൽ കറുപ്പ് നിറത്തിലുള്ള അടയാളങ്ങളെ കലകൾ എന്നാണ് പറയുന്നത്. തീവ്രത കൂടിയ മുഖക്കുരുകൾ മാറുന്ന സമയത്ത് തൊലിയിൽ സുഷിരങ്ങളാണ്.
ഉണ്ടാവുക അതിനെ വടുക്കൾ അഥവാ സ്കാർസ് എന്ന് പറയുന്നു. ജനിതകമായ കാരണങ്ങൾ കൊണ്ട് മുഖക്കുരു ഉണ്ടാവാം. ചൂടും ഈർപ്പവും കൂടുതലുള്ള കാലാവസ്ഥയിലും, ചില സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ മൂലവും മുഖക്കുരു ഉണ്ടാവാറുണ്ട്. അനാവശ്യമായി മുഖം ഉരച്ചു കഴുകുന്നവരിലും മുഖക്കുരു ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
സ്ഥിരമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവരിലും ഇതിൻറെ പാർശ്വഫലമായി മുഖക്കുരു കണ്ടുവരുന്നു. ഭക്ഷണവുമായി മുഖക്കുരുവിന് സാരമായ ബന്ധമുണ്ട്. പാലും പാലുൽപന്നങ്ങളും അധികമായി കഴിക്കുന്നവരിൽ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. മുഖക്കുരുവിന്റെ പാർശ്വഫലമായി ഉണ്ടാവുന്ന കലകളും വടുക്കളും മാറുന്നതിന് പലതരത്തിലുള്ള ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതു മാറുന്നതിന് ചില ചികിത്സാ രീതികളും ഇന്ന് ലഭിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.