അമിതമായി കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന കലോറി ഊർജ്ജമായി പോവാതെ ശരീരത്തിൽ കൊഴുപ്പുകളായി അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിതവണ്ണം. ഇതുമൂലം ശരീരഭാരം വർദ്ധിക്കുന്നു. വ്യായാമ കുറവ്, ഇരുന്നുകൊണ്ട് അധികനേരം ജോലി ചെയ്യുന്നവർ, ചില ഗ്രന്ഥികളുടെ പ്രവർത്തന തകരാറ്, ജനിതക കാരണങ്ങൾ, പാരമ്പര്യം, തെറ്റായ ഭക്ഷണരീതി, മാനസിക സമ്മർദ്ദം, ചില മരുന്നുകളുടെ ഉപയോഗം.
ഇവയെല്ലാമാണ് പ്രധാനമായും അമിതവണ്ണത്തിന് കാരണമാകുന്നത്. ശരീരഭാരം കൂടുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയാണ് എന്നാൽ ഇതിനോടൊപ്പം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, എല്ല് തേയ്മാനം, ഹൃദ്രോഗം പിത്താശയ രോഗങ്ങൾ,ആമാശയ രോഗങ്ങൾ,എന്നിങ്ങനെ നീണ്ടു കിടക്കുന്നു അമിതവണ്ണം കൊണ്ടുണ്ടാകുന്ന രോഗങ്ങളുടെ നിര.
അമിതവണ്ണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി അശാസ്ത്രീയമായി ശരീരഭാരം കുറയ്ക്കുക എന്നതാണ്. ഭക്ഷണക്രമീകരണത്തിലെ മാറ്റങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രമിക്കുക. മധുര പലഹാരങ്ങൾ,എണ്ണ പലഹാരങ്ങൾ എന്നിവ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. കുറച്ച് അരിയാഹാരവും കൂടുതൽ പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുൻപായി വെള്ളം കുടിക്കുക ഇത് മായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. ഇതിനോടൊപ്പം എല്ലാദിവസവും വ്യായാമത്തിനായി കുറച്ച് സമയം മാറ്റിവയ്ക്കുക. മദ്യപാനം പുകവലി എന്നീ ദുശ്ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വിനോദങ്ങളിൽ ഏർപ്പെടുക. ആരോഗ്യകരമായ ജീവിതശൈലി ആരോഗ്യകരമായ ശരീരവും മനസ്സും വാർത്തെടുക്കുവാൻ സാധിക്കുന്നതാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.