നമ്മളിപ്പോൾ നവരാത്രി ദിവസങ്ങളിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ ആണ് ദേവിയുടെ ശക്തി കൂടുതലായും നമ്മളിൽ ചൊരിയപ്പെടുന്നത്. ഈ സമയത്ത് ദേവിക്ക് വേണ്ടി നമ്മൾ എന്ത് ചെയ്താലും അത് 100 ഇരട്ടി ഫലമായി നമ്മളിലേക്ക് തന്നെ എത്തും. നമ്മുടെ അടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ ചില വഴിപാടുകൾ കഴിക്കുന്നത് കൊണ്ട് വളരെ വലിയ നേട്ടങ്ങളാണ് ഉണ്ടാവാൻ പോകുന്നത്.
നിങ്ങളുടെ എന്തെങ്കിലും ഒരു ആഗ്രഹം നടന്ന് കിട്ടണമെന്നുണ്ടെങ്കിൽ ഈ സമയത്ത് അത് ദേവിയോട് പറയുന്നത് വളരെ നല്ലതായിരിക്കും. ദുർഗാഷ്ടമി മഹാനവമി വിജയദശമി എന്നീ മൂന്ന് ദിവസങ്ങൾ തിരഞ്ഞെടുത്തു ഈ മൂന്ന് ദിവസവും ദേവീക്ഷേത്രത്തിൽ കുളിച്ചു തൊഴുതുക. ആദ്യമായി ദുർഗാഷ്ടമി ദിവസത്തിൽ നിങ്ങൾ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ രക്തപുഷ്പാഞ്ജലി നടത്തുകയും .
നെയ് വിളക്ക് തെളിയിക്കുകയും ചെയ്യണം . ശാരീരിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ, ശത്രു ദോഷം തീരാൻ, ഈശ്വരാ ദീനം വർധിക്കാനും വേണ്ടിയാണ് ഈ വഴിപാട് ചെയ്യുന്നത്. രണ്ടാമത്തെ ദിവസം ക്ഷേത്രത്തിൽ പോയി അഷ്ടോത്തര പുഷ്പാഞ്ജലി യും നെയ് വിളക്കും ആണ് അന്നേദിവസം ചെയ്യേണ്ടത്. ദേവിയുടെ അനുഗ്രഹം നമ്മളിൽ ഉണ്ടാവുന്നതിനു വേണ്ടിയാണ് ഇത് ചെയ്യുന്നത്.
മൂന്നാമത്തെ ദിവസം നിങ്ങൾ ദേവിക്ക് കടുംപായസം നടത്തുക നെയ്യ് വിളക്ക് തെളിയിക്കുക. കുടുംബത്തിൻറെ ഐശ്വര്യം വർദ്ധിക്കാനും നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനും ഈ വഴിപാടുകൾ ഗുണം ചെയ്യും. നവരാത്രി കാലത്ത് ഈ വഴിപാടുകൾ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറഞ്ഞുനിൽക്കാൻ സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.