ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിന് പ്രധാനമായും കാരണം. ഭക്ഷണത്തിന്റെ നിറവും മണവും രുചിയും നോക്കിയാണ് ഇന്ന് ആഹാരം തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൻറെ ആരോഗ്യഗുണത്തെക്കുറിച്ച് പലരും ശ്രദ്ധിക്കാറില്ല.
ഇത് അമിതവണ്ണം പോലുള്ള അവസ്ഥയിലേക്ക് നയിക്കുന്നു. വ്യായാമ കുറവ് ,ജനിതക കാരണങ്ങൾ, പാരമ്പര്യം, മാനസിക സമ്മർദ്ദം, ക്രമരഹിതമായ ഭക്ഷണ രീതി ഇവയെല്ലാം ആണ് അമിതവണ്ണത്തിനുള്ള പ്രധാന കാരണങ്ങൾ. അമിതമായി ഭക്ഷണം കഴിക്കുന്നവരിൽ ഊർജ്ജം സംഭരിക്കുന്ന അതേ അളവിൽ ഊർജ്ജം നഷ്ടപ്പെടാതിരിക്കുമ്പോൾ അത് മറ്റൊരു രൂപത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നു.
ഇത് അമിതവണ്ണത്തിന് കാരണമാകും. ചിട്ടയായ വ്യായാമം കുറവും ഇതിനുള്ള ഒരു പ്രധാന കാരണം തന്നെ. അമിതഭാരം , ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കൊളസ്ട്രോൾ, ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ, സന്ധിവാതം എന്നീ രോഗങ്ങളുടെ പ്രധാന കാരണം അമിതവണ്ണം ആണ്. അമിതവണ്ണം ഉള്ളവരിൽ ആയുർദൈർഘ്യം കുറവായിരിക്കും. കാൻസർ പിടിപെടാനുള്ള സാധ്യത ഇവരിൽ കൂടുതലാണ്.
കൂടുതൽ കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് പൊണ്ണത്തടിക്ക് കാരണമാകുന്നു. കുട്ടികളിലും പൊണ്ണത്തടി കൂടുതലായി കണ്ടു വരുന്നതിന്റെ കാരണവും ഇതുതന്നെ. ഐസ്ക്രീം പിസ്സ ബർഗർ തുടങ്ങിയവ ധാരാളം കഴിക്കുന്നതിലൂടെ ചെറുപ്പത്തിൽ തന്നെ പല രോഗങ്ങൾക്കും ഇവർ അടിമയാകുന്നു. ഇതുമൂലം ഭാവി തലമുറ തന്നെ രോഗങ്ങളുടെ കീഴിലാകും. ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമ ശീലവും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.