രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയോ, ഇൻസുലിൻ ഉത്പാദനം കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. ആമാശയം എപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ഗ്ലൂക്കോസ് ആയി മാറ്റുന്നു. എന്നാൽ പ്രമേഹ രോഗികളിൽ മിക്ക ഗ്ലൂക്കോസിനും കോശങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ശരീരത്തിന് സുഗമമായി പ്രവർത്തിക്കാനുള്ള ഊർജ്ജം ലഭിക്കുകയും ഇല്ല.
പ്രമേഹ രോഗികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൃദയം ,കണ്ണുകൾ, വൃക്കകൾ ,പല്ലുകൾ ഞരമ്പുകൾ എന്നിവയെല്ലാം ഗുരുതരമായി ബാധിക്കുന്നു. പ്രമേഹ രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ പല രോഗങ്ങളും ഇവരിലേക്ക് വേഗത്തിൽ എത്തുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, രക്തസമ്മർദ്ദം.
കൊളസ്ട്രോളിന്റെ അളവ് എന്നിവ സാധാരണ നിലയിൽ ആണെങ്കിൽ പ്രമേഹം വരുന്നതിനുള്ള സാധ്യത കുറവായിരിക്കും. പ്രായം, പാരമ്പര്യം, അമിതഭാരം, അനാരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമക്കുറവ്, ഉയർന്ന രക്തസമ്മർദ്ദം, ഗർഭാവസ്ഥയിലെ മോശം പോഷകാഹാരം ഇവയെല്ലാമാണ് പ്രധാനമായും ഒരാൾക്ക് പ്രമേഹം വരാനുള്ള കാരണങ്ങൾ. അമിതമായ വിശപ്പ് ദാഹം, ക്ഷീണം, കാഴ്ചമങ്ങൽ, പതിവായി മൂത്രം ഒഴിക്കുക, വിശപ്പ് വർദ്ധിക്കുക, ഭാരനഷ്ടം, ഛർദി, വയറുവേദന, പതുക്കെ സുഖപ്പെടുന്ന മുറിവുകൾ ഇവയെല്ലാം ആണ് പ്രധാനമായും.
പ്രമേഹത്തിന്റെ ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ രോഗം നിർണയിക്കുകയും ശരിയായ ചികിത്സ എടുക്കുകയും ചെയ്യുന്നത് രോഗത്തിൻറെ സങ്കീർണതകൾ കുറയ്ക്കുന്നതിന് സഹായിക്കും. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രധാനമായും ഈ രോഗം ചെറുപ്പക്കാരിൽ എത്തിച്ചത്. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. കാർബോഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയ ആഹാരങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.