ചെറുപ്പക്കാർക്കിടയിൽ മരണനിരക്ക് കൂടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം. ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഈ പേശികളിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സം ഉണ്ടാകുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. നെഞ്ചുവേദന, ശ്വാസതടസ്സം ഓക്കാനം ചർദ്ദി നെഞ്ചിടിപ്പ്.
വിയർപ്പ് എന്നീ ലക്ഷണങ്ങളാണ് പ്രധാനമായും ഹാർട്ടറ്റാക്ക് സമയത്ത് ഉണ്ടാവുക. ചിലരിൽ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഹൃദയാഘാതം ഉണ്ടാവാറുണ്ട് ഇതിനെ നിശബ്ദ ഹൃദയാഘാതം എന്ന് പറയുന്നു. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. പുകവലി, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, മാനസിക സമ്മർദ്ദം ഇവയെല്ലാമാണ് .
പ്രധാനമായും ഹൃദയാഘാതത്തിന് കാരണമാകുന്നത്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൻറെ ജോലിഭാരം വർദ്ധിപ്പിക്കുകയും ഹൃദയം കട്ടിയാകുകയും ചെയ്യുന്നു. ഇതുമൂലം ഹൃദയഘാദത്തിനുള്ള സാധ്യത വർദ്ധിക്കുന്നു. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നതിനനുസരിച്ച് ഹൃദയരോഗങ്ങൾ കൂടിവരുന്നു. പ്രായം പാരമ്പര്യം ഭക്ഷണക്രമം ഇവയാണ് ഒരാളുടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നത്. വ്യായാമ കുറവ് മൂലവും ഇത് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
ചിട്ടയായ വ്യായാമം, യോഗാസനങ്ങൾ എന്നിവയെല്ലാം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഗുണപ്രദമാണ്. സജീവമല്ലാത്ത ജീവിതശൈലി കൊറോണറി ഹൃദ്രോഗത്തിനുള്ള അപകടകാരണമാണ്. അമിതഭാരം ഹൃദയത്തിൻറെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു ഇത് രക്തസമ്മർദ്ദവും കൊളസ്ട്രോളിന്റെ അളവും കൂടുന്നതിന് കാരണമാവും. അതുകൊണ്ടുതന്നെ അമിതഭാരം ഉള്ളവരിൽ ഹൃദ്രോഗ സാധ്യതകൾ കൂടുതലാണ്. അമിതമായ പുകവലിയും മദ്യപാനവും ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്നു. ഇതുമൂലം ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.