മുടി വളരാൻ ആരും പറഞ്ഞു തരാത്ത ഒരു രീതി.. രണ്ട് ചേരുവകൾ മാത്രം മതി..

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒട്ടേറെ പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. മുടി പെട്ടെന്ന് വളരാനായി പല ഉൽപ്പന്നങ്ങളും പരീക്ഷിച്ചു മടുത്തവരാണ് നമ്മളിൽ പലരും. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന കെമിക്കലുകൾ അടങ്ങിയ പദാർത്ഥങ്ങൾ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം മുടിവളർച്ച വളരെ സാവധാനത്തിൽ ഉള്ള ഒരു പ്രക്രിയയാണ്.

അതുകൊണ്ടുതന്നെ ക്ഷമ ഉണ്ടെങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. നീളമുള്ളതും തിളക്കം മാറുന്നതും ആയ മുടി ലഭിക്കാനായി കേശ സംരക്ഷണ ശീലങ്ങളും ആവശ്യമാണ്. മുടി വളർച്ചയ്ക്ക് ഏറ്റവും നല്ലത് പ്രകൃതിദത്ത മാർഗങ്ങളാണ്. നമ്മുടെ വീടുകളിൽ സുലഭമായി ലഭ്യമാകുന്ന കഞ്ഞിവെള്ളവും ഉലുവയും ഉപയോഗിച്ച് മുടി വളർത്താവുന്നതാണ്.

ഒട്ടേറെ ഗുണങ്ങൾ ഉള്ള കഞ്ഞി വെള്ളം മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്നു. അതുപോലെതന്നെ വളരെയധികം സൗന്ദര്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉലുവയും. തലേദിവസത്തെ കഞ്ഞിവെള്ളത്തിൽ കുറച്ചു ഉലുവ കൂടി ഇടുക. അടുത്ത ദിവസം ഇവ അരിച്ചെടുത്ത് ആ വെള്ളം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക.

കുറച്ചുസമയം കഴിഞ്ഞ് കുളിക്കുമ്പോൾ ഇത് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ രീതി മുടി വളരാൻ സഹായിക്കും. ഇതുകൂടാതെ ആരോഗ്യകരമായ ഭക്ഷണവും മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമാണ്. പോഷകങ്ങളും ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ആഹാരപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *