ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് ഓസ്ടിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം. അസ്ഥികളുടെ നിശബ്ദ കൊലയാളി എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. എല്ലുകളെ കട്ടികുറഞ്ഞ് ദുർബലമാകുന്ന അവസ്ഥയാണിത്. പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നു.
പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ആർത്തവവിരാമ സമയത്തോടുകൂടി സ്ത്രീകളിൽ ഉണ്ടായിരുന്ന ഈസ്ട്രജൻ എന്ന ഹോർമോൺ കുറയുന്നത് മൂലം ഈ രോഗം പിടിപെടാൻ സാധ്യത കൂടുന്നു. നട്ടെല്ല്, ഇടുപ്പ്, കൈക്കുഴ എന്നീ ഭാഗങ്ങളിൽ ഇവ പ്രധാനമായും കാണുന്നു. മാറിവരുന്ന ജീവിതശൈലി തന്നെയാണ് ഈ രോഗത്തിൻറെ പ്രധാന കാരണം.
അനാരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമ കുറവ്, അമിതഭാരം, പുകവലി മദ്യപാനം,സ്റ്റിറോയ്ഡുകളുടെ ഉപയോഗം ഇവയെല്ലാമാണ് പ്രധാന കാരണങ്ങൾ. ആഹാരത്തിൽ ധാരാളം കാൽസ്യവും വൈറ്റമിൻ ഡി യും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. പാൽ തൈര് സോയാബീൻ മത്സ്യം ഇലക്കറികൾ ബദാം ബീൻസ് എന്നിവ ധാരാളമായി കഴിക്കുക. ശരീരഭാരം കുറയ്ക്കുന്നതിനായി ഫാസ്റ്റ് ഫുഡ്ജ.
ങ്ക് ഫുഡ്, സോഫ്റ്റ് ഡ്രിംഗ്, മാംസങ്ങൾ,, മധുര പലഹാരങ്ങൾ, എണ്ണ പലഹാരങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം ഉപയോഗിക്കേണ്ടതാണ്. ഈ രോഗത്തിൻറെ പാരമ്പര്യം ഉള്ളവർക്കും ഇത് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചില കളികളും ചില വ്യായാമങ്ങളും അമിതഭാരം കുറയ്ക്കാനും മാനസിക സമ്മർദ്ദം ഇല്ലാതാക്കാനും സഹായിക്കും. ജീവിതശൈലി മാറ്റങ്ങളിലൂടെ ഈ രോഗത്തിന് മാറ്റം ഒന്നും ഉണ്ടാവുന്നില്ലെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടതാണ്. ഈ രോഗത്തെ പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.