ജ്യോതിഷത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു സമയമാണ് ഗ്രഹണസമയം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സൂര്യഗ്രഹണം തന്നെ. ഒക്ടോബർ പതിനാലാം തീയതി ശനിയാഴ്ചയാണ് സൂര്യഗ്രഹണം നടക്കുന്നത്. പതിനാലാം തീയതി രാത്രി 8:34 മുതൽ രണ്ട് 2.25 വരെയാണ് ഗ്രഹണസമയം. നമ്മൾ വളരെ അധികം ശ്രദ്ധിക്കേണ്ട സമയമാണിത്. ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ഗ്രഹണ സമയത്ത് ചില കാര്യങ്ങൾ.
ചെയ്യുന്നത് വളരെ ദോഷകരമാണ്. ഗ്രഹണ സമയത്ത് വീടുകളിൽ ആഹാരം പാകം ചെയ്യാൻ പാടില്ല. അത് വളരെ വലിയ ദോഷം ചെയ്യും. അതുപോലെതന്നെ ഗ്രഹണസമയത്ത് ആഹാരം കഴിക്കുന്നതും വളരെ ദോഷമാണ്. ഗ്രഹണത്തിന് മുൻപ് ഉണ്ടാക്കിവെച്ച ആഹാരം ഗ്രഹണം കഴിഞ്ഞതിനു ശേഷം ഉപയോഗിക്കുന്നത് നല്ലതല്ല. മാംസാഹാരങ്ങൾ കൂടുതലായും ഒഴിവാക്കുക.
വളരെ ലളിതമായ ഭക്ഷണം സേവിക്കുന്നതാണ് നല്ലത്. ഗ്രഹണ സമയത്ത് കുളിക്കുന്നതും അലക്കുന്നതും വീടുകളിൽ മരണ ദുഃഖം കൊണ്ടുവരും. ഈ സമയത്ത് ഗർഭിണികൾ വീടിനു പുറത്തിറങ്ങുന്നത് ദോഷമാണ്. ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്ന ഗർഭിണികൾക്ക് ശിവക്ഷേത്രത്തിലെ ഭസ്മം അണിഞ്ഞുവേണം പുറത്തു പോകാൻ. ഈ സമയത്ത് കുട്ടികൾക്ക് വളരെ അധികം വാശി ഉണ്ടാവും .
മാതാപിതാക്കൾ കുറച്ച് ക്ഷമ കാണിക്കുക. മാനസികമായ സമ്മർദ്ദം ഉണ്ടാക്കുന്ന സമയമാണിത്. മൂലം പൂരാടം അനിഴം പൂയം ഭരണി ആയില്യം അവിട്ടം തിരുവാതിര ചിത്തിര രേവതി മകയിരം ഉത്രട്ടാതി ഈ നക്ഷത്രക്കാർക്ക് ഈ സമയം വളരെ മോശമാണ്. ശുഭ കാര്യങ്ങൾക്ക് ഈ സമയം പോകുന്നത് പരമാവധി ഒഴിവാക്കുക. ഗ്രഹണ സമയത്ത് ഓം നമശിവായ എന്ന മന്ത്രം 108 തവണ ചൊല്ലുന്നത് ഗുണം ചെയ്യും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.